ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നു. നാളെ രാവിലെ 8 മണിക്ക് ജനങ്ങൾ ജാഗ്രത പാലിക്കണം
മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച് ഡാമിൻ്റെ കപ്പാസിറ്റി ലെവൽ ( URL)73.25 ആയി ഉയർന്നിരിക്കുകയാണ് മഴയും നീരൊഴുക്കും തുടർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഡാമിൻ്റെ ഷെട്ടർ തുറക്കേണ്ട സാഹചര്യമാണ്. നാളെ കാലത്ത് 8 മണിക്ക് അണക്കെട്ട് തുറക്കുന്നതാണ് കബനി നദീക്കരയിലെയും തൊട്ടടുത്ത മേഖലയിലെ ജനങ്ങളും ജാഗ്രത പാലിക്കണം.ഷെട്ടർ തുറക്കുമ്പോൾ തോടുകളിലും നദികളിലും വെള്ളത്തിൻ്റെ അളവും ഒഴുക്കും വർദ്ധിക്കാൻ ഇടവരും കാലവർഷം കനത്ത രീതിയിൽ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ തോടുകളും നദികളും ജലാശയങ്ങളുടെയും വെള്ളത്തിൻ്റെ അളവ് വളരെ കൂടിയ സന്ദർഭമായതുകൊണ്ട് ഡാം തുറക്കുന്നതോടു കൂടി ഉണ്ടാകുന്ന വെള്ളവും അതിൻ്റെ ഒഴുക്കും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് അതുകൊണ്ടു തന്നെ ഒരു കാരണവശാലും മീൻ പിടിക്കാനും വെള്ളത്തിൽ ഇറങ്ങാനുമുള്ള ഒരു പ്രവർത്തനവും ഉണ്ടാവരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഇത് വലിയ അപകടത്തിന് കാരണമാവും തുറന്നു വിടുന്ന കൂടുതൽ വെള്ളം ബീച്ചന ഹള്ളി ഡാമിലേക്ക് സ്വീകരിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട് അതുകൊണ്ട് അനിയന്ത്രിതമായ സാഹചര്യം ഒഴിവാകും ഈ വിവരം മുഴുവൻ മേഖലകളിലേക്കും എത്തിക്കാനുള്ള നടപടി ഉണ്ടാവണം. മുന്നറിയിപ്പില്ലാതെ കബനി ഡാം തുറന്നു വിട്ടതിന്റെ വലിയ ബുദ്ധിമുട്ട് നാം ഓർക്കേണ്ടതുണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അണക്കെട്ടിലെ വെള്ളത്തിൻറെ അളവും ഷട്ടർ തുറക്കേണ്ട സാഹചര്യം വന്നാൽ ബീച്ചന ഹള്ളി ഡാമിൽ അമിതമായി വരുന്ന വെള്ളവും സ്വീകരിക്കുന്നതിനുള്ള നടപടികൾക്കും വേണ്ട എല്ലാ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഏകോപനത്തിനും നേതൃത്വം കൊടുക്കുകയായിരുന്നു