വയനാടിനെ കൈപിടിച്ച് ഉയർത്താൻ എനിക്ക് പറ്റുന്ന പോലെ സഹായിക്കും. മൂന്നാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഉപജില്ലയിൽപ്പെട്ട കോടഞ്ചേരി നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മിലൻ സന്തോഷിന്റെ ഡയറിക്കുറിപ്പാണ്. ടിവിയിൽ വാർത്ത കണ്ടു ഹരിത ഭൂമിയായ വയനാടിനെ മരണഭൂമിയായി മാറ്റിയ സംഭവമായിരുന്നു വാർത്തയിൽ കണ്ടത്. 2018യിൽ എൻ്റെ വീടിൻ്റെ അവിടെ ഉരുൾപൊട്ടൽ ഉണ്ടായി,ഞാൻ ചെറിയ കുട്ടിയായിരുന്നു പപ്പയും അമ്മയും അന്നുണ്ടായ സംഭവത്തെക്കുറിച്ച് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഒരു ഗ്രാമം മുഴുവൻ ഒലിച്ചു പോയ അവസ്ഥയാണ് വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട കുറച്ചു ജനങ്ങൾ മാത്രം ബാക്കിയായി. എൻ്റെ മനസ്സിൽ നിന്ന് വയനാടിന്റെ ചിത്രം മായുന്നില്ല വയനാടിനെ കൈപിടിച്ചുയർത്താൻ എനിക്ക് പറ്റുന്ന പോലെ സഹായിക്കും. ഇതാണ് മിലൻ സന്തോഷിന്റെ ഡയറിക്കുറിപ്പിന്റെ പ്രശസ്ത ഭാഗങ്ങൾ.
സ്കൂൾ തുടർച്ചയായി അവധിയായതിനാൽ കുട്ടികൾ എഴുതുന്ന ഡയറിക്കുറിപ്പ് വാട്സാപ്പിൽ അയച്ചുകൊടുക്കണം എന്ന് പറഞ്ഞപ്പോൾ കുട്ടി തൻ്റെ ക്ലാസ് അധ്യാപകൻ ലാബി ജോർജ്ജ് ജോണിന് വാട്സാപ്പിൽ അയച്ച ഡയറിയാണ് ഇത്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X