കണ്ണീരായി വിലങ്ങാട്; ഉരുളെടുത്തത് 18 വീടുകൾ
വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത പ്രദേശത്തേക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധയും സഹായവും അഭ്യർത്ഥിച്ചു കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ്ഡോ.ചാക്കോ കാളാംപറമ്പിൽ,ഡയറക്ടർ ഫാ.സബിൻതൂമുള്ളിൽ ,രൂപത ചാൻസിലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് എന്നിവർ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി.
ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും മന്ത്രിമാരായ വാസവൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ് എന്നിവരുമായും താമരശേരി രൂപത സംഘം കൂടിക്കാഴ്ച നടത്തി.വിലങ്ങാടിനു വേണ്ട എല്ലാ സഹായവും പുനരധിവാസ പ്രവർത്തനവും മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പു നൽകികോഴിക്കോട് ജില്ലയിലെ വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ, വായാട് പ്രദേശത്തു ഉണ്ടായ ഉരുൾ പൊട്ടലിൽ 13 വീടുകൾ പൂർണ്ണമായും 9 വീടുകൾ ഭാഗികമായും നശിച്ചു. 44 വീടുകളിൽ തുടർന്ന് താമസിക്കാനാകാത്ത രീതിയിൽ ഒറ്റപ്പെട്ടു. 100 ഏക്കറിനു മേൽ കൃഷി ഭൂമി മണ്ണൊലിച്ചും പാറകൾ നിറഞ്ഞും ഉപയോഗ്യശൂന്യമായി. ഏകദേശം 10കോടി രൂപയുടെ മേൽ നാശ നഷ്ടം കാർഷിക മേഖലയിൽ മാത്രം ഉണ്ടായിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ ഒറ്റപെട്ട നിലയിലാണ് പല പ്രദേശങ്ങളും