ഈരൂട് സെൻ്റ് ജോസഫ് എൽ.പി സ്കൂൾ സമാധാന സന്ദേശവുമായി സൈക്കിൾ റാലി നടത്തി
കൂടത്തായി: 75 വർഷത്തിന്റെ നിറവിൽ എത്തി നിൽക്കുന്ന ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. 75 സഡാക്കോ കൊക്കുകളെ പറത്തുകയും സമാധാന സന്ദേശവുമായി കരിമ്പാലകുന്നങ്ങാടിയിലേക്ക് സൈക്കിൾ റാലി നടത്തുകയും ചെയ്തു. സ്കൂൾ മാനേജർ ഫാദർ ബിജു ചെന്നിക്കര റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രധാനാദ്ധ്യാപിക ശ്രീ ഡെയ്സിലി മാത്യു, അധ്യാപകർ,പിടിഎ പ്രസിഡൻറ് ശ്രീ മുനീർ, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി മുഹ്സിന, രക്ഷിതാക്കൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരവും ശീതളപാനീയവും നൽകി.