ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു
നെല്ലിപ്പൊയിൽ : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം സമുചിതമായി ആചരിച്ചു. യൂത്ത് കോൺഗ്രസ് പതാക ഉയർത്തി സർവ്വമത പ്രാർത്ഥനയും ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രതിജ്ഞയും എടുത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോഷ്വാ പുതിയ പറമ്പത്ത് അധ്യക്ഷത വഹിച്ചു. ബിജു ഓത്തിക്കൽ, രഞ്ജിത്ത് പാറേക്കാട്ടിൽ, സാബു മനയിൽ, ജയ്സൺ തേക്കും കാട്ടിൽ എന്നിവർ പ്രസംഗിച്ചു.