കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
കോടഞ്ചേരി : കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ, നാഗസാക്കി ദിനം വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി വിവിധ മത്സര പരിപാടികൾ നടത്തി.കൂടാതെ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. കുട്ടികൾ എല്ലാവരും ആവേശത്തോടെ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലി. ഹെഡ്മാസ്റ്റർ ജോസ് പി എ, സീനിയർ അസിസ്റ്റന്റ് ജിജി എം തോമസ് സോഷ്യൽ സയൻസ് ക്ലബ് അധ്യാപകർ എന്നിവർ സംസാരിച്ചു.