സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാമതായി

കോടഞ്ചേരി:  വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ 

 താമരശ്ശേരി സബ് ജില്ലാതലത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ്  ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 ഒന്നാം സയൻസ് വിദ്യാർഥിനി ജാനിയ ലൈജു ഒന്നാം സ്ഥാനവും, രണ്ടാം വർഷ സയൻസ് വിദ്യാർഥിനി ആൻ മരിയ കെ ബൈജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

 കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിലാണ് വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടിയത്.

 സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെ മാനേജ്മെന്റിന്റെയും, സഹപാഠികളുടെയും , രക്ഷിതാക്കളുടെയും അധ്യാപക സമൂഹത്തിന്റെയും അഭിനന്ദനങ്ങൾ അറിയിക്കുകയും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു

Sorry!! It's our own content. Kodancherry News©