ഇന്നവേറ്റീവ് സ്കൂൾ പുരസ്ക്കാര നിറവിൽ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ
കോടഞ്ചേരി: പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനവും വ്യാപനശേഷിയുള്ളതുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സ്കൂളുകളെ പ്രോത്സാഹിപ്പിക്കാനുമായി സമഗ്ര ശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതി പ്രകാരം വിഭാവനം ചെയ്ത ഇന്നവേറ്റീവ് സ്കൂൾ കോഴിക്കോട് ജില്ലാ തല പുരസ്ക്കാരം* കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന്.അനുസ്യൂതം വളർന്നു വരുന്ന നിർമ്മിത ബുദ്ധിയെ (AI) എങ്ങനെ വിദ്യാലയാന്തരീക്ഷത്തിൽ പ്രായോഗികതലത്തിലേക്ക് കൊണ്ടു വരാമെന്ന് തെളിയിച്ചാണ് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ ഇന്നവേറ്റീവ് സ്കൂൾ പുരസ്ക്കാരത്തിലേക്കെത്തിയത്. കോഴിക്കോട് ജില്ലയിൽ ഒന്നാമതെത്തിയ വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും പതിനായിരം രൂപ പാരിതോഷികവും പ്രശസ്തി പത്രവും ലഭിക്കും.