ചെസ്സ് ചാമ്പ്യൻഷിപ്പിൽ അത്യുജ്ജ്വല വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന താമരശ്ശേരി സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
സബ് ജൂനിയർ വിഭാഗത്തിൽ ആരോൺ ജേക്കബ് ബിജു , ഏയ്‌ഞ്ചല റോസ് എന്നിവർ ഒന്നാം സ്ഥാനവും, ജെക്സി ജോൺസൺ രണ്ടാം സ്ഥാനവും,ജൂനിയർ വിഭാഗത്തിൽ ശ്രീശിവ് ഗോവിന്ദ് കെ. പി , ഫാത്തിമ നൗറിൻ എന്നിവർ ഒന്നാം സ്ഥാനവും, റിസ്വാന കെ.പി രണ്ടാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അമേയ ജിതേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കായികാധ്യാപകൻ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലനം നേടിയത്. വിജയികളെ മാനേജമെന്റും, പി.ടി.എ യും, അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.