നൂറാംതോട് എ എം എൽ പി സ്കൂളിന് പുതിയ സാരഥികൾ
നൂറാംതോട് എ. എം. എൽ. പി. സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തികച്ചും ജനാധിപത്യ രീതിയിൽ വളരെ കൃത്യതയോടെ ഇലക്ഷൻ നടന്നു. വിദ്യാർത്ഥികൾക്കിടയിൽ നവ്യാനുഭവമായിരുന്നു ഇത്. മൊബൈൽ ഫോണിൻറെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ ഇലക്ഷനിൽ വിദ്യർഥികൾ തന്നെയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. 85 ശതമാനം വിദ്യാർത്ഥികൾ വോട്ടിംഗ് രേഖപ്പെടുത്തി. സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ, ഫൈൻ ആർട്സ് സെക്രട്ടറി, ആരോഗ്യമന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് ആണ് മത്സരം നടന്നത്. വിജയികൾ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു