വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു
കോടഞ്ചേരി : എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹായത്തോടെ ഗ്രാമശ്രീ മിഷൻ നടപ്പിലാക്കുന്ന വാട്ടർ പ്യൂരിഫയർ പദ്ധതിയുടെ ഭാഗമായി സാധരണക്കാർക്ക് ശുദ്ധജലം ലഭ്യമാക്കുക, ജലത്തിൽ നിന്ന് വരുന്ന രോഗങ്ങളിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതി നിരവധി കുടുബങ്ങൾക്ക് പ്രയോജനപ്പെടുകയുണ്ടായി22000 രൂപ വിലയുള്ള അക്വഗാർഡിന്റെ വാട്ടർ പ്യൂരിഫയർ 50 ശതമാനം സബ്സിഡിയിൽ 11000 രൂപ വിലക്കാണ് വിതരണം ചെയ്തത്വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് അക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂനിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ മുഖ്യ സന്ദേശം നൽകി വാർഡ് മെമ്പർ ലിസ്സി ചാക്കോ, ഗ്രാമശ്രീ മിഷൻ ചെയർമാൻ ജോയി നെടുംപള്ളി ജോസഫ് തേൻമല, ജോസ് സ്കറിയ പുളിന്താനത്ത് എന്നിവർ പ്രസംഗിച്ചു.