എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം കോടഞ്ചേരിയിൽ ആഘോഷിച്ചു

കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ

കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ: ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യ എന്ന ഒറ്റ വികാരത്തോടെ ഒരുമയോടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ഹയർസെക്കൻണ്ടറി സ്കൂൾ പ്രിൻസിപ്പാൾ വിജോയ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്പിസി,സ്കൗട്ട് & ഗൈഡ്സ്, ജെആർ സി, എൻഎസ്എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെല്ലാവരും മാസ്സ് ഡ്രിൽ നടത്തി. തുടർന്ന് ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണാഭമായ നൃത്താവിഷ്കാരം ചടങ്ങിന് മോടി കൂട്ടി. ധീര ജവാന്മാരുടെ സ്മരണ അനുസ്മരിപ്പിച്ചുകൊണ്ട് കുട്ടിസൈനികർ അവതരിപ്പിച്ച നൃത്തശില്പവും, ഭാരതാംബയുടെ വേഷപ്പകർച്ചയും കാണികളുടെ മനസ്സിൽ ദേശസ്നേഹം ഉണർത്തി.ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് നന്ദി അർപ്പിച്ചു. അധ്യാപകരായ അനൂപ് ജോസ്, ബർണാഡ് ജോസ്, പീറ്റർ എം. എം, ജിനോ കെ എം,വിത്സൺ ജേക്കബ്, അനില അഗസ്റ്റിൻ, സി. സാലി സി. ജെ., സബിത ജോസഫ്, റിന്റ വർഗീസ്, റംല സി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക്

കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് 78മത് സ്വാതന്ത്ര്യ ദിനം സാമൂചിതമായി ആഘോഷിച്ചു. ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയിടത്ത് പതാക ഉയർത്തി, സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി വിപിൻലാൽ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ബാങ്കിലെ ജീവനക്കാർ പങ്കെടുത്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 58 ആം ബൂത്ത് കമ്മിറ്റി

നെല്ലിപ്പൊയിൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 58 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാരങ്ങാത്തോട് ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് കെ എൽ ജോസഫ് കുറൂർ പതാക ഉയർത്തി,ലൈജു അരീപ്പറമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരം വിതരണം ചെയ്തു.അലക്സാണ്ടർ തറപ്പേൽ,അച്ചൻകുഞ്ഞ് തടത്തേൽ, നോബിൽ രാമറ്റത്തിൽ, മോൻസി പാണ്ടിയാലക്കൽ,സണ്ണി പുന്നവേലിയിൽ,എഡ്‌വിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

പാറമല അങ്കണവാടി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 19-ാം വാർഡ് പാറമല അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പതാകയുയർത്തി 78-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ സന്ദേശം നൽകി സംസാരിച്ചു തുടർന്ന് മധുര പലഹാരവും മിഠായി വിതരണവും നടത്തി അങ്കണവാടി പ്രവർത്തകരും കുട്ടികളും രക്ഷിതാക്കളും വയോജനങ്ങളും കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

ഒരപ്പുങ്കൽ അംഗൻവാടി

10ാം വാർഡ് ഒരപ്പുങ്കൽ അംഗൻവാടി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വാർഡ് മെമ്പർ ലിസി ചാക്കോ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നടത്തി. അംഗൻവാടി വർക്കർ ജിഷ നെല്ലിക്കയത്ത്,എ എൽ എം എസ് അംഗങ്ങളായ ജോജോ ജയിംസ് , ജോസഫ് കമ്മിണിയിൽ, രാമൻകൂട്ടി നെരാടി മലയിൽ , സൗമ്യ അംഗൻവാടി ഹെൽപർഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എല്ലാവർക്കും മധുര പലഹാരം വിതരണം നടത്തി.

സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോടഞ്ചേരി

കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു സ്കൂൾ പി.ടി.എ പ്രസിഡണ്ട് ബിബിൻ തോമസിൻ്റെ അധ്യക്ഷതയിൽ, സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെട്ട പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ സ്വാഗതമാശംസിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തംഗം ലിസി ചാക്കോ പതാകയുയർത്തി, സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. എഴുപത്തെട്ട് വർഷങ്ങൾക്കുമുമ്പ് നാം നേടിയെടുത്ത സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തു പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നിശ്ചലദൃശ്യങ്ങളും അരങ്ങേറി. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ ജിസി. പി. ജോസഫ് അധ്യാപികമാരായ മിനി അബ്രഹാം, ഷൈനി തോമസ്, സോണിയ സണ്ണി,അശ്വതി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

അപ്പായി ഫുഡ്സ്

അപ്പായി ഫുഡ്സ് വലിയകൊല്ലിയിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി.

മര്‍കസ് നോളജ് സിറ്റി

നോളജ് സിറ്റി: സ്വാതന്ത്ര്യം നല്‍കുന്ന ഏറ്റവും വലിയ മൂല്യം ആവിഷ്‌കാര സാതന്ത്ര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യസമരങ്ങളില്‍ ഇതിന് വലിയ സ്വാധീനമുണ്ടായിരുന്നു. അക്കാലത്തെ പത്രങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം അതാണ് കാണിക്കുന്നത്. ഇന്നും ഇതിന്റെ തുടര്‍ച്ച നമുക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നും അവ നിരന്തരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അബൂബക്കര്‍ കാനഡ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍, ദേശഭക്തി ഗാനം, ആസാദി ടോക്, ട്രെഷര്‍ ഹണ്ട്, മെഗാ ക്വിസ്, പരേഡ്, മധുര വിതരണം തുടങ്ങിയവ നടന്നു.

നെല്ലിപ്പൊയിൽ ഐക്കൺസ് ക്ലബ് , തൂലിക അയൽക്കൂട്ടം.

നെല്ലിപ്പൊയിൽ: ഐക്കൺസ് ക്ലബ്ബിന്റെയും, തൂലിക സ്വാശ്രയ സംഘത്തിന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.ഇന്ന് രാവിലെ 8 മണിക്ക് നെല്ലിപ്പൊയിലുള്ള ഐക്കൻസ് ക്ലബ്‌ ഓഫീസിനു മുൻപിൽവെച്ചു ക്ലബ്ബിൻെറയും അയൽക്കൂട്ടത്തിന്റെയും ഭാരവാഹികൾ ചേർന്നു ദേശീയ പതാക ഉയർത്തി, തുടർന്ന് അംഗങ്ങൾ ചേർന്ന് ദേശിയ ഗാനം ആലപിച്ചു. റോയ് കൊട്ടുവിള അധ്യക്ഷത വഹിച്ച യോഗത്തിൽ, ബെന്നി വട്ടേക്കാട്ടിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആദർശ് കരിക്കപ്രായിൽ, ജിനു കയത്തിങ്കൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും, സ്വാതന്ത്ര്യമധുരവും നൽകി. നാടിന്റെയും, സമൂഹത്തിന്റെയും ഉന്നമനത്തിനായി ഇതുപോലെയുള്ള കൊച്ചുകൂട്ടായ്മകൾ പ്രവർത്തിക്കണം എന്ന് യോഗത്തിൽ ആഹ്വാനം ചെയ്യ്തു.

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ

നെല്ലിപ്പൊയിൽ : സെന്റ് ജോൺസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. പി ടി എ പ്രസിഡണ്ട് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ഫാ.ജോർജ് കറുകമാലിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. എയർഫോഴ്സ് ഓഫീസർ വിങ് കമാൻഡർ ബിജു എം ജോസഫ് ദേശസ്നേഹത്തെ കുറിച്ചും നാഷണൽ ഡിഫൻസ് അക്കാദമിയെ കുറിച്ചും വിവിധ സേനാ വിഭാഗങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.മാസ് ഡ്രിൽ , എയറോബിക് ഡാൻസ്, നൃത്തശില്പം, ദേശഭക്തിഗാനം, എന്നിവ ചടങ്ങിനെ വർണ്ണശബളമാക്കി. ശ്രീലക്ഷ്മി മധു , സിസ്റ്റർ അന്നമ്മ കെ.ടി. , ഷിജി ജോസഫ് ,സിസ്റ്റർ സ്വപ്ന തോമസ്, ബീന ജോർജ് ,ജോസഫ് കുര്യൻ, ഷിജി കെ ജെ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു . ചടങ്ങിന് ശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ

കണ്ണോത്ത്: സെന്റ് ആന്റണീസ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റിൻ ആലുങ്കൽ പതാക ഉയർത്തി, ചടങ്ങിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോസ് പി എ, പിടിഎ പ്രസിഡന്റ് ജെയ്സൺ കിളിവള്ളിക്കൽ, എം പി ടി എ പ്രസിഡന്റ് ഷൈല പടപ്പനാനി, സ്കൗട്ട് മാസ്റ്റർ നൗഫൽ, സ്റ്റാഫ് സെക്രട്ടറി സ്മിത്ത് ആന്റണി, സ്കൂൾ ലീഡർ സാങ്റ്റ മരിയ റോബിൻസൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ മാസ് ഡ്രിൽ, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി. എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.

ഒമാക് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഒമാക് ജില്ലാ പ്രസിഡൻ്റ് ഹബീബി പതാക ഉയർത്തി. പ്രതിജ്ഞയും ദേശീയഗാനവും മാത്രം നടത്തിയ ലളിതമായ ചടങ്ങിൽ വയനാട് ദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മൊമെന്റോയും പരിപാടിയിൽ സംബന്ധിച്ചവർക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി.തിരുവമ്പാടിയിൽ വെച്ച് നടത്തിയ പരിപാടിക്ക് മുൻ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ, ട്രഷറർ സത്താർ പുറായിൽ, വൈസ് പ്രസിഡണ്ടുമാരായ സലാഹുദ്ദീൻ മെട്രോ ജേണൽ, ഗോകുൽ ചമൽ, ജോയിൻ സെക്രട്ടറിമാരായ റഫീക്ക് നരിക്കുനി, റാഷിദ് ചെറുവാടി, കുട്ടൻ കോരങ്ങാട് എന്നിവർ നേതൃത്വം നൽകി.

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ സ്വതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി ടി എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, ഷാജി കരോട്ടുമല തുടങ്ങിയവർ പ്രസംഗിച്ചു. സ്കൗട്ട്, ഗൈഡ്, ജെ ആർ സി കേഡറ്റുകളുടെ പരേഡ്, ദേശഭക്തിഗാനം തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി. പങ്കെടുത്ത എല്ലാവർക്കും കണ്ണോത്ത് അങ്ങാടിയിലും മധുര പലഹാരം വിതരണം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി

കോടഞ്ചേരി : ഭാരതത്തിന്റെ 78 സ്വാതന്ത്ര്യ ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമുചിതമായ ആചരിച്ചു. ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്ത് ആസ്ഥാനങ്ങളിലും സ്വാതന്ത്രദിനാഘോഷം നടത്തി. കോടഞ്ചേരി മണ്ഡലം കമ്മിറ്റി ദേശീയ പതാക ഉയർത്തി. പതാക വന്ദനം സ്വാതന്ത്ര്യദിന പ്രതിജ്ഞ ദേശഭക്തിഗാലാപനം മധുര വിതരണവും നടത്തി. സ്വാതന്ത്ര്യദിന അനുസ്മരണ പ്രഭാഷണം വിൻസന്റ് വടക്കേമുറിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ജോസ് പൈക, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.,

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂളിൽ 78 മത് സ്വതന്ത്ര്യദിനാഘോഷ പരിപാടികൾ വളരെ സമുചിതമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പി ടി എ പ്രസിഡൻ്റ് സിബി തൂങ്കുഴി എന്നിവർ സംസാരിച്ചു. കുട്ടികളുടെ പരിപാടികൾ, മാസ്സ് ഡ്രിൽ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മാതാപിതാക്കളുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു.

വ്യാപാര വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ്

കേരള വ്യാപാര വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് അറക്കൽ പതാക ഉയർത്തി.

ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂൾ

ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് തോമസ് പതാക ഉയർത്തി ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി പിടിഎ പ്രസിഡൻറ് ടോണി പന്തലാടി ,എം പി ടി എ പ്രസിഡണ്ട് അനുഅ ജിത്ത്, ചെമ്പ് കടവ് വ്യാപാരി വ്യവസായി പ്രസിഡണ്ട് ശ്രീ കുര്യൻ, സെക്രട്ടറി ഹാദിയ, എസ് ആർ ജി കൺവീനർ ആൻഡ്രീസ ജോസ് സ്കൂൾ പ്രതിനിധി ഫാദി ഫൈഗാൻ എന്നിവർ ആശംസകൾ അർപ്പിച്ചു തുടർന്ന് കുട്ടികളുടെ മാസ്സ് ഡ്രിൽ ദേശഭക്തി ഗാന ലാപനം,റാലി, ദേശഭക്തി ഡാൻസ് എന്നിവ നടത്തി ചെമ്പുകടവ് വ്യാപാരി വ്യവസായികൾ മധുരപലഹാരവും പിടിഎ പായസവിതരണവും നടത്തി ,അമൃത, അനീഷ് എബ്രഹാം, ബിന്ദു സുബ്രഹ്മണ്യൻ, ശാലിനി, പ്രീതി സണ്ണി, ജസ്ന ,ഫസ്ന ,കവിത, അനു ,സിന്ധു ,അജി, ഷീജ എന്നിവർ നേതൃത്വം നൽകി


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X

Sorry!! It's our own content. Kodancherry News©