കെട്ടിട നിമ്മാണ പെർമിറ്റ് ഫീസ് അതിക തുക തിരിച്ചു നൽകി

സംസ്ഥാന സർക്കാരിൻറെ ഉത്തരവുപ്രകാരം 2023 ഏപ്രിൽ 7 മുതൽ 2024 ജൂലൈ 31 വരെ ഈടാക്കിയ വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ്, ആപ്ലിക്കേഷൻ ഫീസ്, റെഗുലറൈസേഷൻ ഫീസ് എന്നിവ ഉൾപ്പെടെയുള്ള ഫീസുകൾ സർക്കാർ നിർദേശപ്രകാരം ഇളവു ചെയ്യുവാനുള്ള നിർദേശം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 2/9/ 2024 ചേർന്ന ഭരണസമിതി യോഗം തിരിച്ചു നൽകാൻ തീരുമാനിച്ചു.

ആയതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിൽ ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് അർഹരായ 50 പേരുടെ അതീക തുകയായ അഞ്ചുലക്ഷം രൂപ ഓണത്തിന് മുമ്പ് തന്നെ അപേക്ഷകരുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു.2000 രൂപ മുതൽ ലക്ഷത്തിലധികം രൂപ വരെ തിരിച്ചു ലഭിക്കാൻ അർഹരായ ആളുകൾ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുണ്ട്

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർദ്ദേശിച്ച നിർദിഷ്ട കാലയളവിൽ 630 പേരാണ് വിവിധ നിർമ്മാണ പ്രവർത്തികൾക്കായി അപേക്ഷ നൽകി അധിക ഫീസ് അടച്ചിട്ടുള്ളത്. ഇത്തരത്തിൽ അപേക്ഷകൾ ലഭിക്കുന്ന മുറക്ക് അർഹരായവർക്ക് മുഴുവൻ നൽകുവാനായി 38 ലക്ഷം രൂപ ഭരണസമിതി വാർഷിക പദ്ധതി ഭേദഗതിയിൽ തന്നെ വകയിരുത്തിയിട്ടുണ്ട്.

ആയതിനാൽ ഇനിയും അധികമായി അടവാക്കിയ ഫീസ് തിരിച്ചു നൽകാനായി അപേക്ഷ നൽകാത്ത വ്യക്തികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും പെർമിറ്റിന്റെ കോപ്പിയും ഫീസ് അടച്ച് വിവരങ്ങളും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും അടക്കം ഉള്ള രേഖകൾ ഓൺലൈനായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകി മേൽ തുകകൾ കൈപ്പറ്റണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

Sorry!! It's our own content. Kodancherry News©