സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ഓണാഘോഷം കൊണ്ടാടി

കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ വർണാഭമായ രീതിയിൽ ഓണം ആഘോഷിച്ചു.അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട പൂക്കളം ഒരുക്കി..

പഞ്ചായത്ത്‌ പ്രസിഡണ്ട് അലക്സ്‌ തോമസ് ചെമ്പകശേരി, ബി.ആർ.സി കോർഡിനേറ്റർ ലിൻസി എന്നിവർ മുഖ്യാഥിതികളായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പി.ടി.എ പ്രസിഡണ്ട് സിബി തൂങ്കുഴി, എം.പി.ടി.എ പ്രസിഡണ്ട് പ്രബിത സനിൽ എന്നിവർ ഓണാശംസകൾ നേർന്നു.ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നതിനായി കുട്ടികൾക്കായി വടംവലി ഉൾപ്പെടെ വിവിധങ്ങളായ മത്സരങ്ങൾ നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പി.ടി.എ യുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി

Sorry!! It's our own content. Kodancherry News©