സീതാറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി
കോടഞ്ചേരി:സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കോടഞ്ചേരി അങ്ങാടിയിൽ അനുശോചന യോഗം നടത്തി. യോഗത്തിൽ സിപിഐ(എം) കോടഞ്ചേരി ലോക്കൽ സെക്രട്ടറി ഷിജി ആന്റണി സ്വാഗതം പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ പി.ജി സാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.
എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്ലോക്ക് പ്രസി: ജോബി ഇലന്തൂർ, സിപിഐ (എം) ഏരിയാ കമ്മറ്റി അംഗം ജോർജുകുട്ടി വിളക്കുന്നേൽ,ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ബഷീർ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറി,എൻ. സി.പി ജില്ല വൈ പ്രസിഡണ്ട് പി. പി ജോയി, ആർ ജെ ഡി പഞ്ചായത്ത് പ്രസിഡണ്ട്ജയേഷ് ചാക്കോ,വ്യാപാരി വ്യവസായി പ്രസിഡണ്ട് സി ജെ ടെന്നീസൺ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസ്സീസ്.എന്നിവർ അനുശോചനം രേഖപ്പെടുത്തി.