കൂടരഞ്ഞി കുളിരാമുട്ടി റോഡിൽ മുള്ളം പടിക്കൽ വച്ച് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കുടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടി റോഡിൽ മുള്ളം പടിക്കൽ വച്ച് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. നിരവധി വാഹനങ്ങൾ ആളുകൾ ആണ് ഇവിടെ തടിച്ചു കൂടിയിട്ടുള്ളത് ഫയർഫോഴ്സ് പോലീസ് സന്നദ്ധപ്രവർത്തകർ അടക്കം എല്ലാവരും സംബവസ്ഥലത്ത് എത്തിയിട്ടുണ്ട്.
15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് അറിവ് എല്ലാവരെയും നാട്ടുകാരുടെ സഹായത്തോടെ വിവിധ ആശുപത്രിയിലേക്ക് കൊണ്ട് പോയി . ഫയർഫോഴ്സ് പോലീസ് സ്ഥലത്തെത്തുന്നതിന് മുന്നേ എല്ലാവരെയും നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് മാർഗ്ഗം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
മലപ്പുറം നിലമ്പൂർ സ്വദേശികൾ ആണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് ടൂറിസ്റ്റ് കേന്ദ്രമായ പൂവാറൻതോട് സന്ദർശിച്ച് തിരികെ മടങ്ങുന്ന വാഹനം ഇറക്കം ഇറങ്ങി വരുന്നതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞ് 20 ഓളം മീറ്റർ റോഡിലൂടെ നിരങ്ങി വാഹനം മറിയുകയും ആയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുതിർന്നവരും കുട്ടികളും അടക്കം വാഹനത്തിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു