തുഷാരഗിരി ഉൾവനത്തിലെ കാഴ്ചകൾ കാണാം- മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ പ്രവേശനം ഇന്നു മുതൽ
കോടഞ്ചേരി മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ ഉത്തരവായി. പ്രവേശന ഫീസ്40 രൂപ. കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ. ഈ നിര ക്കിൽ തുഷാരഗിരിയിലെ ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴ വിൽച്ചാട്ടം, തമ്പിതുള്ളുംപാറ വെള്ളച്ചാട്ടം എന്നിവ കാണാം.
വനത്തിൽ ആനക്കൂട്ടം ഉള്ളതിനാൽ രാവിലെ 9 മുതൽ 11വരെ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക്രണ്ട് ഗൈഡുകളുടെ സഹായത്താൽ ഗ്രൂപ്പുകളായി രണ്ടും മുന്നും വെള്ളച്ചാട്ടങ്ങൾ കാണാൻ പോകാം.