വേനപ്പാറ പള്ളി തിരുനാളിന് നാളെ കൊടിയേറും

കോടഞ്ചേരി :വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിൻ്റെയും, വി സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ഇന്ന് കൊടിയേറ്റുന്നു. നാളെ വൈകുന്നരം 4.45 ന് കൊടിയേറ്റ്, 5 മണിക്ക് വി.കുർബ്ബാന സെമിത്തേരിസന്ദർശനം, 7 മണിക്ക് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻ്റെ നാടകം നമ്മൾ.

ശനിയാഴ്ച രാവിലെ 6.15 ന് വി.കുർബ്ബാന വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന,7 മണിക്ക് പെരുവില്ലി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം ഞായറഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന, 9 മണിക്ക് ആഘോഷമായ വി.കുർബാന, വേനപ്പാറ ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം, സമാപനാശീർവാദം , സ്നേഹവിരുന്ന്, കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കുന്നു.

Sorry!! It's our own content. Kodancherry News©