കോഴിക്കോട് കണ്ണോത്ത് നിന്ന് ജമ്മുകാശ്മീർ വരെ കാൽനടയാത്ര.. സിവിൻ കെ പിയെ കെ. സി. വൈ. എം കോടഞ്ചേരി മേഖല ആദരിച്ചു.

കോടഞ്ചേരി : കോവിഡ് മഹാമാരിയുടെ കാലത്ത് എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇന്ത്യയുടെ വൈവിധ്യത്തെ തൊട്ടറിയാൻ കണ്ണോത്ത് നിന്ന് കാശ്മീർവരെ കാൽനടയായി സഞ്ചരിച്ച് സ്വപ്ന നേട്ടം കൈവരിച്ച സിവിൽ കെ പിയെ കെ. സി. വൈ. എം കോടഞ്ചേരി മേഖല ആദരിച്ചു.

സിവിന്റെ സാഹസികതയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ശ്രദ്ധേയമാണെന്നും, സിവിൻ ഒരു അൽഭുത നേട്ടമാണ് കൈവരിച്ചെന്നും, യാത്ര അനുഭവങ്ങൾ  പുസ്തകരൂപത്തിൽ എഴുതി തയ്യാറാകണമെന്നും  യോഗത്തിന്റെ ഉദ്ഘാടകനും കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ഇടവക വികാരിയുമായ ഫാ.തോമസ് നാഗപ്പറമ്പിൽ അഭിപ്രായപെട്ടു.

യാത്രക്കിടെ  ഇരുകൈനീട്ടി സ്വീകരിച്ചവരെ കുറിച്ചും, ഈ യാത്രയിലൂടെ വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും, ഗ്രാമങ്ങളുടെ അപരാമായ സൗന്ദര്യമാസ്വദിക്കാനും വിതസ്തരായ ആൾക്കാരെയും  സംസ്‍കാരത്തെയും അടുത്തറിയുവാൻ  സാധിച്ചുവെന്നും  സിവിൽ പറയുകയുണ്ടായി. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമാണ് ഈ സാഹസിക യാത്ര പൂർത്തിയാക്കുവാൻ  സാധിച്ചതെന്ന്‌  സിവിൻ അടിവരയിട്ടു പറഞ്ഞു.

യാത്രയിലുടനീളം നിരവധി സഹായഹസ്തങ്ങൾ അദ്ദേഹത്തിന് യഥാസമയത്ത് ലഭിച്ചു എന്ന് അദ്ദേഹം  സാക്ഷ്യപ്പെടുത്തി.

കോടഞ്ചേരി  ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ , കെ.സി വൈ. എം താമരശ്ശേരി രൂപതയുടെ അസിസ്റ്റന്റ് ഡയറക്ടറായ ഫാ. സബിൻ തൂമുള്ളിൽ, കോടഞ്ചേരി ഇടവക അസിസ്റ്റന്റ് വികാരി ഫാ ആൽബിൻ ശ്രാമ്പിക്കൽ, മുൻ  അസിസ്റ്റന്റ്  വികാരി ഫാ.നിഖിൽ, മേഖല പ്രസിഡണ്ട്‌ ആൽബിൻ ജോസ്, യൂണിറ്റ് പ്രസിഡണ്ട്‌ അഭിഷേക്, രൂപതാ സെക്രട്ടറി അമൃത ജോസ്, രൂപതാ ട്രഷറർ  സെബിൻ സണ്ണി, യൂണിറ്റ് വൈസ് പ്രസിഡന്റ് ലിൻറ്റ മാത്യു, മേഖല സെക്രട്ടറി ജിഫിൻ ജോർജ് എന്നിവർ ചേർന്ന്‌ മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ കോടഞ്ചേരി കെസിവൈഎം യൂണിറ്റ് പ്രതിനിധികളും  സന്നിഹിതരായിരുന്നു.

*** **** *** ***** *** *****
കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ :

https://chat.whatsapp.com/B7Xsh4je1G176hyEgHls5J

ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
 

Sorry!! It's our own content. Kodancherry News©