‘പണി തീർന്നു’- കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു
3 വർഷമെടുത്ത് പണിത കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു
കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞ് തകർന്നു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡിനാണീ ദുരവസ്ഥ.
മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ ജൂൺ 10നാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. കരാറുകാരുടെ അനാസ്ഥയ്‌ക്കെതിരെ നിരവധി സംഘടനകൾ പ്രതിഷേധം നടത്തിയതിനുശേഷമാണ് റോഡ് തുറന്നത്. ആദ്യം കരാർ എടുത്ത കമ്പനി ഒഴിവായി പോയതിനുശേഷം രണ്ടാമത് എടുത്ത കമ്പനിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ഇന്ന് രാവിലെ 9 മണിയോടെ കൂടിയാണ് റോഡ് ഇടിഞ്ഞുതാഴുന്നത്. റോഡിന്റെ ഈ ഭാഗത്ത് കെട്ട് തള്ളിയതിനെ തുടർന്നാണ് റോഡ് തകർന്നത്. നിലവിൽ ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
** ***** *** ***** ***
*കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/KePXsLNcgfpBrlYGN9AL3Y
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ