നോക്കുകുത്തിയായി തുഷാരഗിരിയിൽ കോട്ടേജുകളും കോൺഫ്രൻസ് ഹാളുകളും
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ അടച്ചിട്ട കോട്ടേജുകളും കോൺഫ്രൻസ് ഹാളും ഉടൻ പ്രവർത്തനം ആരംഭിച്ചാൽ പൊതുജനങ്ങൾക്ക് ഉപകാരമാകും.
കോടഞ്ചേരി : സംസ്ഥാന ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമിച്ച തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ കോട്ടേജുകളും അനുബന്ധ കെട്ടിടങ്ങളും മാസങ്ങളായി അടഞ്ഞു കിടക്കുന്നു. തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികൾക്കു താമസിക്കുന്നതിനുള്ള 4 ടൂറിസ്റ്റ് കോട്ടേജുകൾ, റസ്റ്റോറന്റ്, ഒരു കോൺഫറൻസ് ഹാൾ തുടങ്ങിയവയാണ് പ്രവർത്തന രഹിതമായത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. 2 വർഷത്തെ കാലാവധിക്ക് ടൂറിസ്റ്റ് കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും കരാർ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസി മാസവാടകയ്ക്ക് ഏറ്റെടുത്ത് നടത്തിക്കൊണ്ടിരുന്നു. ക്വട്ടേഷൻ കാലാവധി തീരും മുൻപേ നടത്തിപ്പ് ചുമതലയിൽ നിന്നു സ്വകാര്യ ഏജൻസി പിന്മാറിയതിനെത്തുടർന്നാണു വിവിധ സ്ഥാപനങ്ങൾ ഇപ്പോൾ അടച്ചിട്ടിരിക്കുന്നത്.
തുഷാരഗിരിയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള സ്ഥാപന ങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് 3 തവണ ഡി.ടി.പി.സി ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും നടപടികൾ പൂർത്തിയാകാതെ കിടക്കുകയാണ്.
തുഷാരഗിരിയിലെ വിവിധ സ്ഥാപനങ്ങൾ ജി.എസ്.റ്റി അടക്കം പതിനായിരക്കണക്കിന് രൂപ മാസ വാടകയാണു കഴിഞ്ഞ തവണ നടത്തിപ്പിന് കൊടുത്തിരുന്നത്. മാസങ്ങളായി കോട്ടേജുകളും റസ്റ്റോറന്റും അടഞ്ഞു കിടക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് ടൂറിസം വകുപ്പിന് ഉണ്ടായിരിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാതെ ദിവസ വാടകയ്ക്ക് ക്വാർട്ടേഴ്സുകളും കോൺഫ്രൻസ് ഹാളും നൽകിയാൽ ടൂറിസ്റ്റുകൾക്കും ചെറിയ ഗെറ്റുഗദർ, പൊതുവായ ഫംഗ്ഷനുകൾ, കമ്പനി മീറ്റുകൾ എന്നിവ നടത്തുന്നവർക്ക് വളരെയധികം ഉപകാരമായിരിക്കും.
*** ***** *** ***** ***
*കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ