ടെലിസ്കോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

കോഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി (BSS ) എറണാകുളം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ടെലിസ്കോപ്പ് നിർമ്മാണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും ടെലിസ്കോപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ക്ലാസുകളും സംഘടിപ്പിച്ചു. Learning Through experiment എന്ന പദ്ധതിയുടെ ഭാഗമായി പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്തു നോക്കി മനസിലാക്കുവാനുള്ള പരിശീലനവും നൽകി.

 

കഴിഞ്ഞ വർഷം ഇവരുടെ നേതൃത്വത്തിൽ വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചിരുന്നു. BSS സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർമാരായ പി.പി സജീവ് കുമാർ, ഹരികുമാർ കെ.എസ്, പി.സി.തങ്കച്ചൻ, ഡോ. ജ്യോതിരാജ്, ബാലകൃഷ്ണൻ കുറ്റ്യാടി, ഷീബ , റഹീം, സജീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, ജിയോ ജോർജ് ജോസഫ്, അനുജ ജോസഫ്, ടിസൺ ജോസഫ്‌,ലൗലി മാനുവൽ, ബിൻസി മാത്യു, ദേവീകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.

*** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©