മില്ലുംപടി മേരിലാന്റ് കലുങ്കിന്റെ അനുബന്ധ റോഡ് പണി ഉടൻ പൂർത്തിയാക്കണം
കോടഞ്ചേരി: ആറുമാസങ്ങൾക്കു മുമ്പ് പണി പൂർത്തീകരിച്ച മില്ലുംപടി മേരിലാന്റ് കലുങ്കിന്റെ അനുബന്ധ റോഡിന്റെ പണി ഉടൻ പൂർത്തിയായിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അനുബന്ധ റോഡിന്റെ ഇരുഭാഗവും സംരക്ഷണഭിത്തി നിർമ്മിച്ച് കരാറുകാരൻ കോൺക്രീറ്റ് ചെയ്ത് പണി പൂർത്തീകരിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം മണ്ണിട്ട് കോറിവേസ്റ്റ് നിരത്തുവാൻ സമ്മതിക്കുന്നില്ല എന്നാണ് കരാറുകാരൻ പറയുന്നത്. നിരവധി യാത്രക്കാരും സ്കൂൾ വിദ്യാർഥികളും കോടഞ്ചേരിയിലേക്ക് എത്താൻ ഉപയോഗിക്കുന്ന റോഡാണിത്. സ്കൂൾ വിദ്യാർത്ഥികളും, കാൽനട യാത്രക്കാരും സൈഡ് കെട്ടിന്റെ മുകളിലെ കോൺക്രീറ്റിൽ കൂടിയാണ് നടന്നുവരുന്നത്. രണ്ടു സ്വകാര്യ ബസ്സുകൾ ഈ വഴിയിലൂടെ സർവീസും നടത്തിയിരുന്നു. കലുങ്ക് പൊളിച്ചതിനാൽ ഈ ജനങ്ങൾ വേറെ വഴികൾ ഉപയോഗിച്ചാണ് കോടഞ്ചേരിയിൽ എത്തുന്നത്. പഞ്ചായത്ത് ആവശ്യമായ തുക റോഡിന്റെ അനുബന്ധ നിർമ്മാണത്തിന് വകയിരുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അനുബന്ധ റോഡിന്റെ പണി പൂർത്തിയാക്കുവാൻ പഞ്ചായത്ത് ഭരണസമിതി എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
*** ***** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY