ഉപജില്ലാ കലാമേള; ജനറൽ വിഭാഗത്തിൽ വേളംകോട് സെൻ്റ് ജോർജ്സ് മുന്നേറുന്നു.
താമരശേരി: താമരശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ഉപജില്ലാ കലാമേളയിൽ ആദ്യദിനം പിന്നിടുമ്പോൾ ജനറൽ വിഭാഗത്തിൽ 276 പോയിൻ്റുമായി വേളം കോട് സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ മുന്നേറുന്നു.
263 പോയിൻ്റുമായി താമരശേരി വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനത്തും 213 പോയിൻ്റുമായി ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂൾ മൂന്നാം സ്ഥാനത്തും തുടരുന്നു.
കോരങ്ങാട് എൽ.പി.സ്കൂളിൽ നടന്ന അറബിക് കലാമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂൾ 106 പോയിൻ്റുമായും, യു.പി.വിഭാഗത്തിൽ 68 പോയിൻ്റ് വീതം പങ്കിട്ട് പള്ളിപ്പുറം ജി.എം യു.പി.സ്കൂളും ,അണ്ടോണ എ.എം യു.പി.സ്കൂളും ഒന്നാം സ്ഥാനത്ത് തുടരുന്നു.
എൽ.പി വിഭാഗത്തിൽ ഈർ പോണ എ.എം എൽ പി സ്കൂൾ, ജി.എൽ.പി.സ്കൂൾ കോരങ്ങാട്, എ.കെ.ടി.എം എൽ .പി സ്കൂൾ മണൽവയൽ, സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കോടഞ്ചേരി ,ജി.എൽ.പി.സ്കൂൾ വെട്ടി ഒഴിഞ്ഞതോട്ടം, നസ്റത്ത് എൽ.പി മൂത്തോറ്റിക്കൽ, എ.എൽ.പി സ്കൂൾ വെഴുപ്പൂർ എന്നീ സ്കൂളുകൾ 25 പോയിൻ്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു.
സംസ്കൃതോൽസവം ഹൈസ്കൂൾ വിഭാഗത്തിൽ 81 പോയിൻ്റ് നേടി രാരോത്ത് ജി.എം.എച്ച്.എസും, യു പി വിഭാഗത്തിൽ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു പി.സ്കൂൾ 80 പോയിൻറും നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു.കലാമേളയിൽ വൻ ജനാവലി തന്നെ യാണ് പങ്കാളിത്തം വഹിച്ചത്.ഏറെ വൈകിയും കലാമേള തുടർന്നു.
*** ***** **** *****
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY