മലയോര മേഘലയിൽ കാട്ടാനയുടെ വിളയാട്ടം. കർക്ഷകർ ഭീതിയിൽ
കോടഞ്ചേരി :മലയോര മേഘലയിൽ കാട്ടാനയുടെ വിളയാട്ടം. കർക്ഷകർ ഭീതിയിൽ. കോടഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയായ കൂരോട്ടുപാറ,മുണ്ടുർ, കണ്ടപ്പൻ ചാൽ പ്രദേശത്ത് ഇന്നലെയിറങ്ങിയ കാട്ടാന നശിപ്പിച്ചത് ഒരു ആയുസിന്റെ അധ്വാനം.
10 വർഷവും അതിനടുത്ത പ്രായവുമായ 60 ഓളം തെങ്ങുകളും,കൂടാതെ കൊക്കോ. ജാതി,വാഴ കടപ്ലാവ് തുടങ്ങിയ കൃഷികളാണ് ഒറ്റ രാത്രി കൊണ്ട് തകർത്ത് തരിപ്പണമാക്കിയത്.
എത്രയും പെട്ടന്ന് വനപാലകർ ഈ കാട്ടാന ശല്ല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്തർ സ്ഥലം സന്ദർശ്ശിച്ച് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്നും . അല്ലാത്ത പക്ഷം സമാനചിന്താഗതിക്കാരായ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധം ഹൈവേ ഉപരോധം എന്നിവ സംഘടിപ്പിക്കുമെന്നും സ്ഥലം സന്ദർശ്ശിച്ച കോൺഗ്രസ്, കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ജിജി മുകളത്ത്, സണ്ണി കയത്തുംകര, ജോൺ ഓത്തിക്കൽ,കുര്യൻ കണിപ്പള്ളി, റോബിൻ കണിപ്പള്ളി, ആഗസ്തി പുളിയിലക്കാട്ട്,ജിജി അവണൂര്, ബിജു ഓത്തിക്കൽ എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറി, കർക്ഷ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് സാബു അവണൂർ,ജില്ലാ സെക്രട്ടറി സാബു മനയിൽ,വികസന കാര്യ സ്റ്റാൻഡിംഗ് . കമ്മിറ്റി ചെയർമാൻ ജോസ്കുട്ടി പെരു മ്പള്ളി,തോമസ് കയത്തുങ്കൽ, സിജോ കാരി കൊമ്പിൽ , വിൽസൺ തെപ്പേൽ എന്നിവർ സ്ഥലം സന്ദർശ്ശിച്ചു.
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY