ജി.യു.പി.എസ് ചെമ്പുകടവിൽ രക്ഷിതാക്കളുടെ ശില്പശാല നടത്തി
കോടഞ്ചേരി:.ജി. യു.പി.എസ് ചെമ്പുകടവിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള “ആട്ടവും പാട്ടും” ശില്പശാല നടത്തി. വിവിധ പ്രീ സ്കൂൾ വികാസമേഖലകളിൽ കുട്ടികളുടെ ശേഷികൾ പരിപോഷിപ്പിക്കാൻ പാട്ട് ,കളി താളാത്മക ചലനം എന്നീ സാധ്യതകളെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് ആട്ടവും പാട്ടും ഉത്സവത്തിലൂടെ ലക്ഷ്യമാക്കുന്നത്. ചടങ്ങിൽ പ്രധാന അധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹാഷിദ് കെ.വി സ്റ്റേറ്റ് റിസോഴ്സ് പേഴ്സന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എല്ലാ രക്ഷിതാക്കളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.ആട്ടവും പാട്ടുമായി എല്ലാവരും അതൊരു ഉത്സവം തന്നെയാക്കി മാറ്റി. അധ്യാപിക ബിന്ദു സുബ്രഹ്മണ്യം എല്ലാവർക്കും നന്ദി പറഞ്ഞു.സീനിയർ അസിസ്റ്റൻറ് അനീഷ് കെ. എബ്രഹാം സഹ അധ്യാപകരായ ജിസ്ന കെ.എസ്, കവിത എൻ.കെ ,ഫസ്ന എ.പി,ഡെന്നി പോൾ ,ഡിലൻ ജോസഫ്, ആൻട്രീസ ജോസ് ,സേതുലക്ഷ്മി.എസ്, സിന്ധു. ടി ,ഹാദിയ എ .കെ, അമൃത ബി, സ്വപ്ന എൽ ജോസഫ് അനുശ്രീ എൻ. ടി,റഹീന ടി.പി ശാലിനി .പി. എസ്, ബ്രുതിമോൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.