പഠനോത്സവം ആഘോഷമാക്കി വിമല യു.പി സ്കൂൾ

നെല്ലിപ്പൊയിൽ: മഞ്ഞു വയൽ വിമല യു.പി സ്കൂളിൽ *ദർപ്പണം* എന്ന പേരിൽ പഠനോത്സവം നടത്തി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകളിലും സയൻസ്, സോഷ്യൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങളിലും കുട്ടികൾ നേടിയ അറിവുകൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും മുന്നിൽ സമർപ്പിച്ച് പഠനോത്സവം ആഘോഷമാക്കി വിദ്യാർത്ഥികൾ. പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള നാടകങ്ങൾ, ഡോക്യുമെന്റേഷൻ, വഞ്ചിപ്പാട്ട് , നൃത്താവിഷ്കാരം, ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് സാബു അവനൂർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആൻസി തോമസ് സ്വാഗതം ആശംസിച്ചു. അധ്യാപകരായ സിസ്റ്റർ അൽഫോൻസ്, ഷെബീർ കെ.പി. , സിസ്റ്റർ സ്നേഹ, അഖിലമോൾ സി.ബി, മരിയ ബേബി, ജിസ് ജോർജ് എന്നിവർ നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©