പൈപ്പ് ലൈൻ പൊട്ടി ഒരാഴ്ചയിൽ അധികമായി കുടിവെള്ളം പാഴാകുന്നു
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ അച്ചൻകടവ് പാലത്തിനടുത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. വേനൽ കടുത്തതോടെ കുടിവെള്ളത്തിന് ദൗർലഭ്യം നേരിടുന്ന അവസ്ഥയിലാണ് കുടിവെള്ളം പാഴാകുന്നത്. റോഡിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടയിൽ ജെസിബി തട്ടിയാണ് വെള്ളം പാഴാക്കാൻ തുടങ്ങിയത്.
പൊട്ടിയ ഭാഗത്ത് കൂടി വളരെ ശക്തമായ രീതിയിലാണ് വെള്ളം പുറത്തേക്ക് ചീറ്റുന്നത്. ഇത് സമീപത്തെ റോഡിലൂടെ പരന്നൊഴുകുകയാണ്. പൈപ്പ് പൊട്ടിയ ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ്. ഒരാഴ്ചയിൽ അധികമായി കുടിവെള്ളം ഇത്തരത്തിൽ പാഴാകുന്നത്. ഇത് മൂലം പല ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നില്ല. കഴിഞ്ഞദിവസം നന്നാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.മെയിൻ പൈപ്പ് ജോയിന്റ് ചെയ്ത ഭാഗത്ത് വിള്ളൽ ഉണ്ടായതുകൊണ്ടാണ് ഇത്രയും ശക്തിയായി കുടിവെള്ളം പാഴാകുന്നത്.
കേരള വാട്ടർ അതോറിറ്റി എത്രയും പെട്ടെന്ന് ഇടപെട്ട് കുടിവെള്ളം പാഴാകുന്നത് തടയേണ്ടത് അത്യാവശ്യമാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നിലനിൽക്കുന്നതിനാൽ പഞ്ചായത്ത് ചിലവിൽ പിക്കപ്പിൽ ഇപ്പോൾ കുടിവെള്ളം എത്തിക്കുകയാണ്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k