സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്; ഉദ്ഘാടന മത്സരത്തിൽ അവന്റ് ക്ലബ് പുറായിൽ വിജയിച്ചു
കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ, ബ്രിജിറ്റ് ടീച്ചർ മെമ്മോറിയൽ ട്രോഫിക്കും,പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവന്റ് ക്ലബ് പുറായിൽ ന്യൂ ചലഞ്ചേഴ്സ് മുറമ്പാത്തിയേ പരാജയപ്പെടുത്തി. നാളത്തെ മത്സരം വൈകിട്ട് 05 ന് ആരോസ് എഫ്സി വേളംകോട്… ടീ ടൈം എഫ്സി പൂനൂരുമായി ഏറ്റുമുട്ടും.
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k