സ്കൂൾ തുറന്നു റോഡ് അടച്ചു.
കോടഞ്ചേരി – മില്ലുമ്പടി മേരിലാന്റ് റോഡിൽ കഴിഞ്ഞവർഷം മില്ലും പടിയിൽ നിർമ്മിച്ച കലുങ്ക് അനുബന്ധ റോഡ് ഇല്ലാതെ മാസങ്ങളോളം കിടന്നിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കലുങ്കിന്റെ സൈഡ് കെട്ട് വേറൊരു കരാറുകാരൻ എടുക്കുകയും കെട്ടുപൂര്‍ത്തിയാക്കി ഇരുഭാഗത്ത് മണ്ണിട്ടിരുന്നു. അതുമൂലം താൽക്കാലികമായി യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും നടന്ന് പോകുന്നതിനും വാഹനങ്ങൾ സർവീസ് നടത്തുന്നതിനും ബുദ്ധിമുട്ടില്ലായിരുന്നു..
ഉയർത്തി നിർമ്മിച്ച കലുങ്കിന്റെ ഇരുഭാഗവും വേറൊരു കരാറുകാരൻ റോഡ് ഒരേ ലെവലിൽ നിർമ്മിക്കാൻ കരിങ്കൽ ഉപയോഗിച്ച് കെട്ടിയിരുന്നു. എന്നാൽ ഈ കരാറുകാരൻ മണ്ണടിച്ച് കൊറിവേസ്റ്റ് നിരത്തിയില്ല. ഇപ്പോൾ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചപ്പോൾ റോഡിൽ കുറച്ചു മണ്ണിട്ട് കാൽനട യാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ റോഡ് കുളമാക്കിയിരിക്കുകയാണ്. ഒരാഴ്ചയായി ഒരു പ്രവൃത്തികളും ഇവിടെ നടക്കുന്നില്ല..
കഴിഞ്ഞ വർഷവുംഇതേ പ്രവർത്തി കൊണ്ട് സ്കൂൾ ബസുകൾ ഈ റോഡിലൂടെ പോകാൻ സാധിച്ചിരുന്നില്ല. പഞ്ചായത്ത് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥതയാണ് ഇതൊന്ന് നാട്ടുകാർ ആരോപിക്കുന്നു .എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
നിലവിൽ ഒരു സ്വകാര്യ ബസ് നാലു ട്രിപ്പുകൾ ഇതുവഴി നടത്തിയിരുന്നു. 4 സ്കൂൾ ബസ്സുകളും ഇതുവഴി സർവീസ് ഉണ്ടായിരുന്നു. ഈ സർവീസുകൾ ഒക്കെ മേരി ലാൻഡിൽ നിന്നും ഉദയനഗർ വഴിയാണ് കോടഞ്ചേരിക്ക് സർവീസ് നടത്തുന്നത്. 22 ഓളം സ്കൂൾ വിദ്യാർഥികളാണ് കിലോമീറ്റർ നടന്ന് വാഹനങ്ങളെ ആശ്രയിക്കുന്നത്.