കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പ്രോഗ്രാം സംഘടിപ്പിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പരിപാടി സംഘടിപ്പിച്ചു. പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന  പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താൻ പത്തു കുട്ടികൾക്ക് ഒരധ്യാപകൻ എന്ന നിലയിൽ മെൻറർ സിസ്റ്റം നടപ്പാക്കുന്നതാണ് പദ്ധതി. അതോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓറിയൻ്റേഷൻ ക്ലാസും സംഘടിപ്പിച്ചു.

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വർഗീസ് പോൾ ചാലക്കുടി ക്ലാസുകൾ കൈകാര്യം ചെയ്തു. വിദ്യർത്ഥികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് പങ്കെടുത്ത ബോധവൽക്കരണ ക്ലാസിന് ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, വിജയോത്സവം കൺവീനർ ഡാലി ഫിലിപ്പ്, രാജേഷ് മാത്യു ,ഇൻഫൻ്റ് മേരി, ലൗലി മാനുവൽ, സിസ്റ്റർ ഗ്രേസ് തുടങ്ങിയവർ നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©