ജൈവവള വിതരണം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൈക്കാവ് ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകരിൽ നിന്നും ശേഖരിച്ച ചാണകം ടൈക്കോടർമ ചേർത്ത് സമ്പുഷ്ടീകരിച്ച് 25 കിലോ , 50 കിലോ ബാഗുകളിൽ ആക്കി കൃഷിക്കാർക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു .

സൊസൈറ്റി പ്രസിഡൻറ് തോമസ് ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്നമ്മ മാത്യു , ബിന്ദു ജോർജ് ആസൂത്രണ സമിതി അധ്യക്ഷൻ തമ്പി പറകണ്ടത്തിൽ , സൊസൈറ്റി സെക്രട്ടറി ജിതിൻ ജെയിംസ് , ഡയറക്ടർമാരായ റോയ് കുര്യാക്കോസ് , ജോർജ് പി കെ , ബിന്ദു തോമസ് എന്നിവർ സംബന്ധിച്ചു .

ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ കർഷകരുടെ വരുമാനവർദ്ധവന് ഉതകുന്ന വിധത്തിൽ ജൈവവള നിർമ്മാണ യൂണിറ്റുകൾക്ക് 50 ശതമാനം സബ്സിഡി നൽകി ആരംഭിച്ച ക്ഷീരകക്ഷകരിൽ നിന്നും സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഉണക്കി പൊടിച്ച ചാണകത്തിൽ ടൈക്കോ ഡർമ ചേർത്ത് സമ്പുഷ്ടീകരിച്ച 25 കിലോ ബാഗിന് 375 രൂപ നിരക്കിലും 50 കിലോ ബാഗിന് 750 രൂപ നിരക്കിലും ആണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്മികച്ച ഗുണമേന്മയുള്ള ജൈവവളം ആവശ്യമുള്ളവർ മൈക്കാവ് ക്ഷീരസംഘവുമായി ബന്ധപ്പെടുക.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©