കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കാഞ്ഞിരപ്പാറയിൽ മലങ്കരപ്പടി-തടത്തിൽ പടി റോഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷാജി മുട്ടത്ത് നിർവഹിച്ചു.
ഏലിയാസ് പാടത്ത്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാബു പരിയാരത്ത്,എൽസി കുന്നേൽ ജോർജ് വലിയമറ്റം എന്നിവർ സംസാരിച്ചു.