കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നവാഗതരായ പ്ലസ് വൺ വിദ്യാർത്ഥികളെ വരവേറ്റു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി അഡ്മിഷനെടുത്ത പ്ലസ് വൺ വിദ്യാർത്ഥികളെ മാനേജ്മെൻ്റും,പി.ടി.എ യും,സ്റ്റാഫും,വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ വരവേറ്റു.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്,പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു.
വേദിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.അദ്ധ്യാപക പ്രതിനിധി റെജി പി.ജെ ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.അദ്ധ്യാപക – അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.