മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍: സൈക്ലിംഗ് നടത്തി

കോടഞ്ചേരിഃ ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന അനുബന്ധമത്സരങ്ങള്‍ ജനകീയ ഉത്സവമായി മാറി.

കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ഡിടിപിസിയും ത്രിതല പഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിന്റ പത്താമത് പതിപ്പാണിത്.

ഇന്നു നടന്ന സൈക്ലിംഗ് കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെയും കെ എല്‍ ടെന്‍ പെഡലേഴ്‌സ് ക്ലബിന്റെയും സഹകരണത്തോടെ കോഴിക്കോട് നിന്നും അരീക്കോട് നിന്നും കോടഞ്ചേരി പുലിക്കയത്തെ കയാക്കിംഗ് സെന്ററിലേക്ക് സംഘടിപ്പിച്ച സൈക്ലിംഗ് കോഴിക്കോട് നിന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും അരീക്കോട് നിന്ന് ബിനോയി ജോസഫും ഫ്ലാഗ് ഓഫ് ചെയ്തു. പുലിക്കയത്ത് തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, അഡ്വഞ്ചര്‍ പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, എക്കോ മൗണ്ട് ബില്‍ഡേഴ്സ് എം ഡി യഹ്യ സഖാഫി,പഞ്ചായത്ത് വൈ.പ്രസിഡന്റ് ചിന്ന അശോകന്‍,പഞ്ചായത്തംഗങ്ങളായ ലിസി ചാക്കോ,സൂസന്‍ ജോര്‍ജ്,റിവര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി ഭാരവാഹികളായ പോള്‍സണ്‍ അറയ്ക്കല്‍,ഷെല്ലി മാത്യു,ശരത് സി.എസ്,ഷെജിന്‍.എം.എസ്,അജു ഇമ്മാനുവല്‍ എന്നിവരും വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കയാക്കിംഗ് താരങ്ങളും ചേര്‍ന്ന് സൈക്ലിംഗ് താരങ്ങളെ സ്വീകരിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©