തേൻ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി:കോടഞ്ചേരി എന്ന മലയോര കാർഷിക ഗ്രാമപ്രദേശത്ത് തേൻ കർഷകരുടെ കൃഷികുട്ടമായി രൂപീകരിച്ച തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കോടഞ്ചേരിയും, ഗോൾഡൻ ഗ്രീൻസ് എഫ്.പി.ഒ കൊടുവള്ളിയും, കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്ത സഹകരണത്തോടെ ആരംഭിച്ച തേൻ സംസ്‌കരണ കേന്ദ്ര ത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ചെമ്പ്കടവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി പ്രസ്‌തുത സംഭരണ കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തി.കർഷകർ ഉത്പ്പാദിപ്പിക്കുന്ന തേൻ സംഭരിച്ച് അസംസ്കൃത തേനിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്ത് ജലാംശം കുറച്ച് ഗുണാംശം നഷ്ടപ്പെടാതെ സംസ്ക്കരിച്ച് ബ്രാന്റ്റ് ചെയ്തത് വില്പ്‌പന നടത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറി തോമസ് പെരുമാട്ടിക്കുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ആദ്യ വില്പന നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ രാജേഷ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, കൊടുവള്ളി ബ്ലോക്ക് വികസനകാര്യ ചെയർമാൻ രാധാകൃഷ്ണൻ ടി.എം, കൊടുവള്ളി ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രൂപ നാരായണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹൻ, കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ, സൊസൈറ്റി പ്രസിഡന്റ് ജോൺ റ്റി.ജെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
തുഷാരഗിരി കേന്ദ്രീകരിച്ച് വിപണന സൗകര്യം ഒരുക്കുന്നതിന് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനകയാസൂത്രണ പദ്ധതിയിലൂടെ സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മൂല്യ വർദ്ധിത ഉൽപന്ന മിഷ്യൻ പദ്ധതികൾ കൂടി ചേർത്ത് സംസ്കരണശാല വിപുലീകരിക്കുന്നതുമാണ്.