സ്‌കൂളുകളിൽ ചാന്ദ്ര ദിനം ആഘോഷിച്ചു

ഗവൺമെൻ്റ് യു.പി സ്ക്കൂൾ ചെമ്പുകടവിൽ ചാന്ദ്ര ദിനം ആഘോഷിച്ചു

കോടഞ്ചേരി: ഗവ. യു.പി സ്കൂൾ ചെമ്പുകടവിൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ചരിത്രനിമിഷങ്ങളുടെ ഓർമ്മ പുതുക്കി സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ആഘോഷം സംഘടിപ്പിച്ചു. പോസ്റ്റർ രചന, ക്വിസ് തുടങ്ങിയവക്ക് ഒപ്പംഅനാമിക, എവ്‌ലിൻ, സുമയ്യ , ഏഞ്ചലീന , സവാദ് , അഭിനന്ദ്, ശിവനന്ദ, റിൻ്റു എന്നിവർ വേഷമിട്ട”ചാന്ദ്രയാത്രയുടെ അനുഭവങ്ങളിലൂടെ” എന്ന സ്കിറ്റ് വേറിട്ടൊരു ദൃശ്യ – ശ്രാവാനുഭവം ഒരുക്കി. പ്രധാന അധ്യാപകൻ സുരേഷ് തോമസ് ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് ചാന്ദ്രദിന സന്ദേശം നൽകി. എസ്. ആർ.ജി കൺവീനർ ആൻ ട്രീസ ജോസ് നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകരായ അനീഷ് കെ എബ്രഹാം അബ്ദു‌ സമദ്, ഹാദിയ എ.കെ, ഫസ്ന എ. പി. അമൃത ബി, കവിത എൻ. കെ, അജി എബ്രഹാം, ഐറിൻസജി, അമൃത ബി, അനു ജോബിഷ് , ജസ്ന എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കൂടാത്തായ്: ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കുകയും ചാന്ദ്ര മനുഷ്യനുമായി അഭിമുഖം നടത്തുകയും ചെയ്തു. കൂടാതെ സ്കൂൾ എഫ്എമ്മിൽ ‘അമ്പിളിമാമന്റെ നാട്ടിൽ ‘പ്രത്യേക പരിപാടി അവതരിപ്പിച്ചു. കുട്ടികളിൽ ശാസ്ത്ര കൗതുകവും താൽപര്യവും വളർത്താൻ ഈ പരിപാടി ഏറെ സഹായകരമായി എന്ന് പ്രധാനാധ്യാപിക ഡെസ്‌ലിമാത്യു അഭിപ്രായപ്പെട്ടു. അധ്യാപകരായ മൂസക്കുട്ടി,ദിവിൻ, മെർളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©