ശാസ്ത്ര റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ‘Duphare- 2024’ എന്ന പേരിൽ ശാസ്ത്ര റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രവും ജില്ലാ പ്ലാനറ്റോറിയത്തിന്റെയും സഹകരണത്തോടെ നടത്തിയ മൊബൈൽ എക്സിബിഷനും ഫിലിം ഷോയും കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഏറെ സഹായകമായി.
തിരുവമ്പാടി G-TEC കമ്പ്യൂട്ടർ സെൻററിൻറെ ആഭിമുഖ്യത്തിൽ റോബോട്ടിക് എക്സിബിഷൻ നടത്തി കൂടാതെ സ്കൂൾ ഗണിത, സാമൂഹ്യ ശാസ്ത്ര, ഐ ടി, സയൻസ് , പ്രവൃത്തി പരിചയ മേള കുട്ടികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ പി.റ്റി.എ പ്രസിഡൻറ് വിൽസൺ തറപ്പേൽ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷില്ലി സെബാസ്റ്റ്യൻ സീനിയർ അസിസ്റ്റൻറ് ബീന ജോർജ് എന്നിവർ സംസാരിച്ചു.
സമീപപ്രദേശത്തെ വിവിധ സ്കൂളുകളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രദർശനം കാണാൻ എത്തിയിരുന്നു. ഏവർക്കും ശാസ്ത്ര ലോകത്തിൻെറ അറിവിന്റെ വാതായനങ്ങൾ തുറന്നുകൊടുത്ത രണ്ടുദിവസം നീണ്ടുനിന്ന പ്രോഗ്രാം ആയിരുന്നു ഇത്.