ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റിൽ മലയോരമേഖലയിൽ കനത്ത നാശനഷ്ടം
കോടഞ്ചേരി: ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശവും, വീടുകളുടെ മുകളിലേക്ക് മരം വീണ് പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
പലസ്ഥലങ്ങളിലും ഇലക്ട്രിക് ലൈനിന്റെ മുകളിലേക്ക് മരം വീണതിനാൽ വൈദ്യുതി തടസ്സവും നേരിടുന്നു.
നെല്ലിപ്പൊയിൽ കുന്നത്തേട്ട് കെ.എം വർക്കി, കോടഞ്ചേരി തയ്യിൽ ഫ്രാൻസിസ് ജോസഫ്, നെല്ലിക്കുന്നേൽ ജോസ് എന്നിവരുടെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്.