അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം

കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ചു.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവൽ നടന്നത്.

എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാർ ഉൾപ്പടെ രാജ്യത്തിൻറെ വിവിധ സംസഥാനങ്ങളിൽ നിന്നും നിരവധി കയാകർമാർ മത്സരത്തിൽ പങ്കെടുത്തു .ജൂലൈ 25 നു മീൻതുള്ളി പാറയിൽ തുടക്കം കുറിച്ച കയാക്കിങ് മത്സരം ഇരുവഴിഞ്ഞിപുഴയിൽ സൂപ്പർ ഫൈനലോടെ സമാപിച്ചു.

സൂപ്പർഫൈനലിൽ ഏറ്റവും കടുപ്പമേറിയതും ദൈർഘ്യമേറിയതുമായ ഡൌൺ റിവർ മത്സരത്തിലെ റാപിഡ് രാജയായി ന്യൂസിലൻഡ് കാരനായ മനു വിങ്ക് വാക്രനഗലും, റാപിഡ് റാണിയായി ജർമ്മനികാരിയായ മരീസ കൗപിനെയും തെരഞ്ഞെടുത്തു. റാപ്പിഡ് റാണിക്കും രാജക്കും 120000 രൂപയാണ് സമ്മാനമായി നൽകുന്നത്.

പുലരാംപാറ ഇലന്തുകടവിൽ നടന്ന സമാപന സമ്മേളനം പട്ടികജാതി പട്ടിക വകുപ്പു മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ സി.ഇ.ഒ വിനു കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിന് ടൂറിസം വകുപ്പ് ജോയിൻ ഡയറക്ടർ ഡി ഗിരീഷ് കുമാർ നന്ദി അർപ്പിച്ചു. യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മലബാർ റിവർ ഫെസ്റ്റിവൽ വിജയികൾ

1. കയാക് ക്രോസ് ഓപ്പൺ (വനിത)ഒന്നാമത്-മരീസ കൗപ് (ജർമ്മനി), രണ്ടാം സ്ഥാനം-മാർട്ടിന റോസി (ഇറ്റലി), മൂന്നാം സ്ഥാനം- ഡാരിയ കുഴിശ്ചെവ (റഷ്യ), നാലാം സ്ഥാനം- നൈന അധികാരി (ഉത്തരാഖണ്ഡ്)

2. കയാക്ക് ക്രോസ് ഓപ്പൺ (പുരുഷൻ)ഒന്നാമത്-മനു വിങ്ക് വാക്രനഗൽ (ന്യൂസിലാന്റ്), രണ്ടാം സ്ഥാനം-എറിക് ഹാൻസൻ (നോർവേ) മൂന്നാം സ്ഥാനം-ജേക്കൺ ബെഞ്ചമിൻ (ഫ്രാൻസ്), നാലാം സ്ഥാനം-അമിത് ഥാപ്പ (ഉത്തരാഖണ്ഡ്)

3. കയാക് ക്രോസ് അമച്വർ (വനിത): ഒന്നാമത്: മുസ്‌കാൻ (ഉത്തരാഖണ്ഡ്), രണ്ടാം സ്ഥാനം-പ്രഞ്ചല (കർണാടക)

4. കയാക് ക്രോസ് അമച്വർ (പുരുഷൻ): ഒന്നാമത്-പൃഥ്വിരാജ് മഹാദേവ് ചവാൻ (കർണാടക), രണ്ടാം സ്ഥാനം-രാഹുൽ സിംഗ് ഭന്ധാരി (കർണാടക), മൂന്നാം സ്ഥാനം-അഷ്റഫ് (കർണാടക)

5. റാപ്പിഡ് രാജ:ഒന്നാമത്-മനു വിങ്ക് വാക്രനഗൽ (ന്യൂസിലാന്റ്), രണ്ടാം സ്ഥാനം-ജേക്കൺ ബെഞ്ചമിൻ (ഫ്രാൻസ്), മൂന്നാം സ്ഥാനം-എറിക് ഹാൻസൻ (നോർവേ) & പൗലോ റോങ്ക (ഇറ്റലി)

6. റാപ്പിഡ് റാണി: ഒന്നാമത്: മരീസ കൗപ് (ജർമനി), രണ്ടാം സ്ഥാനം-മാർട്ടിന റോസി (ഇറ്റലി), മൂന്നാം സ്ഥാനം-ഡാരിയ കുഴിശ്ചെവ (റഷ്യ)

7. മികച്ച ഇന്ത്യൻ പാഡ്ലർ (പുരുഷൻ): ഒന്നാമത്: അമിത് ഥാപ്പ (ഉത്തരാഖണ്ഡ്), രണ്ടാം സ്ഥാനം-ദാമൻ സിംഗ് (ഉത്തരാഖണ്ഡ്), മൂന്നാം സ്ഥാനം-ആശിഷ് റാവത്ത് (ഉത്തരാഖണ്ഡ്)

8. മികച്ച ഇന്ത്യൻ പാഡ്ലർ (വനിത): ഒന്നാമത്-നൈന അധികാരി (ഉത്തരാഖണ്ഡ്), രണ്ടാം സ്ഥാനം-പ്രിയങ്ക റാണ (ഉത്തരാഖണ്ഡ്), മൂന്നാം സ്ഥാനം-ബിന്ദു എൻ (കർണാടക).

9. അണ്ടർ 21 (പുരുഷൻ):ഒന്നാമത്-അർജുൻ സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), രണ്ടാം സ്ഥാനം-ആദം മാത്യു സിബി (കേരള)

10. അണ്ടർ 21 (വനിത): ഒന്നാമത്-പ്രഞ്ചല ഷെട്ടി (കർണാടക), രണ്ടാം സ്ഥാനം-ധൃതി മരിയ പയസ് (കർണാടക).

വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിൽ റാപ്പിഡ് രാജയായി തിരഞ്ഞെടുക്കപ്പെട്ട ന്യൂസിലാണ്ടിൽ നിന്നുള്ള മനു വിങ്ക് വാക്രനഗലും റാപ്പിഡ് റാണിയായി തിരഞ്ഞെടുക്കപ്പെട്ട ജർമ്മനിക്കാരി മരീസ കൗപും

Sorry!! It's our own content. Kodancherry News©