വയനാട് ദുരന്തം; ബന്ദിപ്പൂർ ദേശീയപാതയിലെ രാത്രിയാത്രാ അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

വയനാട്: ദുരിതാശ്വാസ പ്രവർത്തനത്തങ്ങൾക്കായി ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി ആളുകൾക്ക് എത്തുന്നതിനും അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും വേണ്ടി നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന രാജ്യസഭാംഗം ഹാരിസ് ബീരാന്റെ ആവശ്യമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.

നിലവിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രക്ക് കേരള സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ടുവരാൻ ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹാരിസ് ബീരാൻ ആവശ്യപ്പെട്ടത്. പക്ഷേ, കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെ ന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.

അതേസമയം ദുരിതാശ്വാസ സാമഗ്രികളുടെ വാഹനങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ദിപ്പൂർ ചെക്ക് പോസ്റ്റിലെ ഗ്രീൻ കോറിഡോർ വഴി അനിയന്ത്രിതമായ യാത്ര അനുവദിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ അറിയിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X

Sorry!! It's our own content. Kodancherry News©