മേപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് മാസ്ക് വിതരണത്തിനും സാനിറ്റൈസർ അടിക്കാനും കോയ റെഡി
മേപ്പാടി: മേപ്പാടി പ്രൈമറി ഹെൽത്ത് സെന്റർ പരിസരത്ത് എട്ടു ദിവസമായി മാസ്ക് വിതരണത്തിനും സാനിറ്റൈസർ അടിക്കാനും മീനങ്ങാടി സ്വദേശിയായ കെ. കോയ റെഡി. ആദ്യദിവസം കോയ സമീപത്തുള്ള പള്ളിയിൽ കുഴി വെട്ടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവിടെ എത്തിയ കോയ എട്ടാം ദിവസമായ ഇന്നും പി പി കിറ്റ് ഇട്ട് ഈ ജോലി യാതൊരു മടിയും കൂടാതെ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുടരുന്നു. കൂലിപ്പണിക്കാരനായ കോയ ടീം വരദൂർ എന്ന സംഘടനയിലെ അംഗമാണ്.
ഇവിടെയെത്തുന്ന ആരോഗ്യ പ്രവർത്തകർ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർ,പോലീസുകാർ, സന്നദ്ധ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഐ ആർ ഡബ്ലിയു അംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾ എല്ലാവരും കൃത്യമായി മാസ്ക് ധരിക്കുന്നുണ്ടോ എന്നും ഇദ്ദേഹം കൃത്യമായി നിരീക്ഷിക്കുന്നു. 65 വയസ്സിലും കോയ ചെയ്യുന്ന ഈ പ്രവർത്തനം യുവ തലമുറയ്ക്ക് ഒരു മാതൃകയാകട്ടെ.
ഇവിടെ വർക്ക് ചെയ്യുന്ന ഡോക്ടർമാർ വരെ ഒരു സെക്കൻഡ് നേരത്തേക്ക് ശുദ്ധവായു കൊള്ളാൻ വേണ്ടി മാസ്ക് താത്തിയാലും കോയ പാഞ്ഞെത്തും.