ഹിരോഷിമ – നാഗസാക്കി ദിനങ്ങളുടെ ഓർമ്മയിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി എൻ എസ് എസ് വോളണ്ടിയേഴ്സ്
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഓർമ്മ ആചരിച്ചു. “ഈ ലോകവും അതിൻ്റെ വിഭവങ്ങളും എൻ്റേതു മാത്രമല്ല നിൻ്റെയും കൂടിയാണ്. ജീവനോടും പ്രകൃതിയോടുമുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക ” എന്ന സന്ദേശം നൽകി ഒന്നാം വർഷ എൻ എസ് എസ് വോളണ്ടിയർ സാറാ വർഗ്ഗീസ് പടയാട്ടിൽ.
യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ പ്രദർശനം നടത്തി.യുദ്ധവിരുദ്ധ സന്ദേശം ആസ്പദമാക്കി നടത്തിയ ബോട്ടിൽ ആർട്ട് മത്സരത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി മെൽബ ബേബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഒന്നാം വർഷ വോളണ്ടിയർ ലീഡേഴ്സ് ആയ കെവിൻ റോയ്, ഗ്രഫിൻ മേരി ബിനോയ് , രണ്ടാം വർഷ ലീഡേഴ്സ് ആയ ലിയ ജോസഫ്, ബ്രിൻ്റോ റോയ് എന്നിവർ നേതൃത്വം നൽകി.