എം.സി കുര്യൻ, ഐരാറ്റിൽ അനുസ്മരണ ദിനം ആചരിച്ചു

കോടഞ്ചേരി : കേരള കോൺഗ്രസ്സ് (എം) സംസ്ഥാന നേതാവും മുൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സാമൂഹിക ,സാംസ്കാരിക ,രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന എം.സി കുര്യൻ ഐരാറ്റിലിൻ്റെ മൂന്നാമത് അനുസ്മരണദിനം നെല്ലിപ്പൊയിൽ സെൻറ് തോമസ് ജൂബിലി പാരീഷ് ഹാളിൽ വെച്ച് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അനുസ്മരിച്ചു.ജോസ് ഐരാറ്റിൽ അധ്യക്ഷത വഹിച്ച യോഗം കേരള സ്റ്റേറ്റ് സ്റ്റീൽ ഇൻഡസ്ട്രിയൽ ബോർഡ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ വിദ്യഭ്യാസ മേഖലയിൽ നേട്ടം വരിച്ച പ്രതിഭകളെയും 2024-ൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും കേരള കോൺഗ്രസ്സ് (എം) നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കേരള കോൺഗ്രസ്സ് (എം) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.എം. ജോസഫ്, നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ റോയി മുരിക്കോലി,വിനോദ് കിഴക്കയിൽ, ജോസഫ് മൂത്തേടം, നിയോജക മണ്ഡലം നേതാക്കളായ ജോസഫ് വണ്ടൻമാക്കൽ, ജോണി താഴത്തുവീട്ടിൽ, ഗ്രേസി ജോർജ്ജ്, ഷാജി മുട്ടത്ത്, മാത്യൂസ് കൊരട്ടിക്കര, ജോസഫ് ജോൺ, സുബിൻ തയ്യിൽ, സിജോ കുറ്റിപ്പൂവം എന്നിവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©