പ്രിയങ്ക ഗാന്ധിയുടെ വിജയം കണ്ണോത്ത് കോടഞ്ചേരി നെല്ലിപ്പൊയിൽ എന്നിവിടങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി.
വയനാട് ലോക്സഭാ മണ്ഡലം ബൈ ഇലക്ഷനിൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും വോട്ടുകൾ നൽകിയ വോട്ടർമാർക്ക് നന്ദി അർപ്പിച്ചു.
യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി, മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേലിക്കുടി , ബൂത്ത് പ്രസിഡന്റ് മാരായ ജോയ് മോളെകുന്നേൽ , ദേവസ്യ പാപ്പാടിയിൽ , ഉലഹന്നാൻ മാതയേക്കൽ, ബിബിൻ ടോം ചീരാൻകുഴി , Ak രവി, ജോസ് പൊട്ടoമ്പുഴ, ബെനിജി ഉറുമ്പിൽ, കുരിയാച്ചൻ തേക്കും കാട്ടിൽ, മാമച്ചൻ മടത്തിപറമ്പിൽ, ടോം കുന്നപ്പള്ളി, ജോസ് പൊട്ടക്കൽ എന്നിവർ വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് നടത്തിയ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി.
ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് കോടഞ്ചേരി ടൗണിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റി ആഹ്ലാദപ്രകടനവും പൊതുയോഗവും മധുര പലഹാര വിതരണവും നടത്തി.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് ട്രഷറർ അബൂബക്കർ മൗലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, സണ്ണി കാപ്പാട്ട് മല, ജോസ് പൈക സജി നിരവത്ത്, സാബു അവണ്ണൂർ, തമ്പി പറ കണ്ടത്തിൽ, നാസർ പി പി,ചിന്നാ അശോകൻ,ലിസി ചാക്കോ, അന്നക്കുട്ടി ദേവസ്യ, വാസുദേവൻ ഞാറ്റുകാലയിൽ,റെജി തമ്പി, സിദ്ധിക്ക് കാഞ്ഞിരാടൻ, മിനി സണ്ണി, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബാബു പെരിയപ്പുറം, സക്കീർ മുട്ടയത്ത്, ഭാസ്കരൻ പട്ടരാട്എന്നിവർ പ്രസംഗിച്ചു.
ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് നെല്ലിപ്പൊയിൽ ടൗണിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ആഹ്ലാദപ്രകടനവും പൊതുയോഗവും മധുര പലഹാര വിതരണവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ ഉദ്ഘാടനം ചെയ്തു.
ഇലക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അ വണ്ണൂർ, ആന്റണി നീർവേലിൽ,ബിജു ഓത്തിക്കൽ,സാബു മനയിൽ, റോയി ഊന്നു കല്ലേൽ, ജോസഫ് ആലവേലി, ബേബി കളപ്പുര,റോസമ്മ കയത്തുങ്കൽ, വിജി കേഴപ്ലാക്കൽ, കെ എൽ ജോസഫ്, തോമസ് കയത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.