പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് തിരുവമ്പാടിയിൽ 50,298 വോട്ടുകളുടെ ഭൂരിപക്ഷം

വയനാട് ലോക്സഭയിലേക്ക് നടന്ന ഉപതെരെഞ്ഞടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് കോഴിക്കോട് ജില്ലയിലുൾപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ലഭിച്ചത് 50,298 വോട്ടുകളുടെ ഭൂരിപക്ഷം. കൂടത്തായി സെന്റ് മേരീസ് എൽപി സ്കൂളിൽ രാവിലെ 8.30 ന് ആദ്യ റൗണ്ട് എണ്ണിയപ്പോൾ പ്രിയങ്ക (കോൺഗ്രസ്‌)-7220, സത്യൻ മൊകേരി (സിപിഐ)-1758, നവ്യ ഹരിദാസ് (ബിജെപി)-730 എന്നിങ്ങനെയായിരുന്നു നില. 5,462 വോട്ടുകൾക്ക് പ്രിയങ്കയ്ക്ക് മുന്നിൽ.

പിന്നീടുള്ള റൗണ്ടുകളിൽ ലീഡ് പടിപടിയായി ഉയർന്നു 10ാം റൗണ്ട് കഴിഞ്ഞപ്പോൾ 36,711 വോട്ടുകളായി.സിപിഐ സ്ഥാനാർഥി സത്യൻ മൊകേരിയ്ക്ക് 29621 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 11991 വോട്ടുകളും ലഭിച്ചു.

തിരുവമ്പാടി മണ്ഡലത്തിൽ ഓരോ സ്ഥാനാർഥികൾക്കും ലഭിച്ച വോട്ട്

പ്രിയങ്ക ഗാന്ധി വദ്ര –79919 , സത്യന്‍ മൊകേരി–29621, നവ്യ ഹരിദാസ്–11992, ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ്)–115, ജയേന്ദ്ര കെ റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി)–30, ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി)–98, ദുഗ്ഗിറാല നാഗേശ്വര റാവു (ജതിയ ജനസേവ പാര്‍ട്ടി)–31, എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി)–29, അജിത്ത് കുമാര്‍ (സ്വത)–12, ഇസ്മയില്‍ സബിയുള്ള (സ്വത)–24, എ നൂര്‍മുഹമ്മദ് (സ്വത)–21, ഡോ. കെ പത്മരാജന്‍ (സ്വത)–15, ആര്‍ രാജന്‍ (സ്വത)–36, രുഗ്മിണി (സ്വത)–61, സന്തോഷ് പുളിക്കല്‍ (സ്വത)–75, സോനുസിംഗ് യാദവ് (സ്വത)–52, നോട്ട–574

Sorry!! It's our own content. Kodancherry News©