കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽപി സ്കൂളിൽ പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മൽ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ വക ലഭിച്ച ഫണ്ടും സ്കൂൾ മാനേജ്മെൻ്റെയും അനുവദിച്ച തുകയും ചേർത്ത് നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വേറിട്ട പ്രവർത്തനങ്ങൾ കൊണ്ടും സ്കൂൾ പരിസര ശുചിത്വം കൊണ്ടും പഠനനിലവാരം കൊണ്ടും ഈ സ്കൂൾ നാടിൻ്റെ മുതൽക്കൂട്ടാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റെ പറഞ്ഞു. ഫാ. അനൂപ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് പി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാന അധ്യാപിക വി എസ് നിർമ്മല, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയംഗം സിബി ചിറണ്ടയത്ത്, വാർഡ് മെമ്പർ റോസമ്മ തോമസ്, പിടിഎ ഉപാധ്യക്ഷൻ ജോബിൻ തോമസ്, സീനിയർ അസിസ്റ്റൻറ് അനു മത്തായി തൈലേത്ത്, എസ് ആർ ജി കൺവീനർ ലാബി ജോർജ്ജ് പീടികത്തറയിൽ എന്നിവർ പ്രസംഗിച്ചു.