കോടഞ്ചേരിയിൽ ഓണാഘോഷങ്ങൾ തുടങ്ങി.. നാടെങ്ങും ഓണ വസന്തം..

ആഘോഷങ്ങളുടെ വാർത്തകൾ ഒരിടത്ത് ..

വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുമയുടെ ഓണാഘോഷം

വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷപരിപാടികൾ ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ്‌ അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തോടെ ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു.

ഓണാഘോഷ പൊതുപരിപാടി സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ചു.

സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ ഓണസന്ദേശം കോടഞ്ചേരി ഗവ. കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റോഷൻ ചാക്കോ ഏവർക്കും നന്ദി അറിയിച്ചു.

ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ച പി ടി എ പ്രസിഡന്റ് ഷിജി ആന്റണിയ്ക്കും ഓണസന്ദേശം നൽകിയ മോഹൻദാസിനും മാവേലി ബ്രിന്റോ റോയിയും വാമനൻ അലൻ ബിജുവും ചേർന്ന് ഓണാസമ്മാനങ്ങൾ കൈമാറി.തുടർന്ന് വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിര സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ലുള്ള ഓണപ്പാട്ട് മത്സരം, സുന്ദരിക്ക് പൊട്ടുതൊടീൽ , കലം തല്ലി പൊട്ടിക്കൽ,

കുപ്പിയിൽ വെള്ളം നിറക്കൽ, വടംവലി തുടങ്ങി രസകരമായ ഓണക്കളികളും സംഘടിപ്പിച്ചു.

എൻഎസ്എസ് വളണ്ടിയേഴ്സിന്റെ തട്ടിക്കൂട്ട് തട്ടുകടയും, രണ്ടാം വർഷ വിദ്യാർത്ഥികളായ ഫ്രാൻസിസ്, ഷാരോൺ എന്നിവർ ചേർന്നുള്ള കുലിക്കി സർബത്ത് കടയും ഓണാഘോഷത്തിന്റെ രുചിക്കുട്ടിനു മാധുര്യമേകി.

മത്സരയിനങ്ങൾക്കു ശേഷം വിദ്യാർത്ഥികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഓണ വിഭവങ്ങൾ കൊണ്ട് ഓണ സദ്യ കെങ്കേമമായി നടത്തി.

അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സിസ്റ്റർ സുധർമ്മ എസ് ഐ സി സമ്മാനർഹർക്ക് വിവിധ സമ്മാനങ്ങൾ നല്കി ആദരിച്ചു.

വേളങ്കോട് സെന്റ് ജോർജസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും 2023 വർഷത്തിലെ ഓണത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷമാക്കി മാറ്റി.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷം നടത്തി

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. പൊതുസമ്മേളനം ബത്തേരി രൂപതാ മുഖ്യ വികാരി ജനറൽ ഫാ.സെബാസ്റ്റ്യൻ കീപ്പള്ളിൽ കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ.സിജോ പന്തപ്പിള്ളിൽ, സ്കൂൾ മാനേജർ ഫാ.തോമസ് മണ്ണിത്തോട്ടം, പിടിഎ പ്രസിഡന്റ വില്യംസ് അമ്പാട്ട്, മുൻ കേരള സ്പോർട്സ് കൗൺസിൽ മെമ്പർ അബ്ദുൽ റഹിമാൻ, അധ്യാപകരായ സെബാസ്റ്റ്യൻ, ജോൺ, ഷാജു, ബാബു, തുഷാര, സുകന്യ എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകർ, PTA എക്സിക്യൂട്ടീവ് മെംബേർസ്, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ പരിപാടികൾ പങ്കെടുത്തു.

മെഗാ തിരുവാതിരയും,ഓണസദ്യയും ഓണതനിമ വിളിച്ചോതുന്നവയായിരുന്നു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

പുതുപ്പാടി സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്ററിലെ ഓണം 2023

പുതുപ്പാടി സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്ററിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട്, എല്ലാ പേഷ്യൻസിനും ജീവനക്കാർക്കും കിറ്റ് നൽകുകയും, നിർധനരായ രോഗികൾക്ക് ഓണം ആഘോഷിക്കുവാനുള്ള സാമ്പത്തിക സഹായവും കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നൽകിയ ഓണക്കിറ്റ് വിതരണവും നടത്തി.

30 /8/ 2023 ന് എം ഒ എസ് സി എം എം കുടുംബവും ഡയാലിസിസ് സെന്ററിലെ പേഷ്യൻസും ജീവനക്കാരും ഒത്തുകൂടിയുള്ള ഓണാഘോഷ പരിപാടികൾ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്, പൂക്കളവും ഓണസദ്യയും ഓണക്കളികളും ആയി വിപുലമായി ആഘോഷിക്കുന്ന ഈ സുദിനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ശ്രേയസ് ഓണക്കിറ്റ് വിതരണം നടത്തി

ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റും ചിപ്പിലിത്തോട് യൂണിറ്റും ഓണക്കിറ്റ് വിതരണം നടത്തി

മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണി ത്തോട്ടം ഉദ്ഘാടനം ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാദർ സിജോ പന്തപ്പിള്ളി അധ്യക്ഷൻ വഹിച്ചു രണ്ട് യൂണിറ്റുകളിലായി 50 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി സീ ഓ മാരായ ഗ്രേസി കുട്ടി വർഗീസ് ബീന ജോസ് ജസീരാജു യൂണിറ്റ് പ്രസിഡണ്ട് പിസി ചാക്കോ രാജു അമ്പാട്ട് എന്നിവർ നേതൃത്വം വഹിച്ചു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

🌼 🌼🌸 കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ 12,15 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനകീയ ഓണാഘോഷം. ആരവം 2023

🗒️ 2023 ആഗസ്റ്റ് 28 ന് രാവിലെ 7 മണി മുതൽ

വേളംകോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച്

🔴 പ്രാദേശിക പുരുഷ, വനിത, വടംവലി മത്സരം

(ഒന്നാം സമ്മാനം 3001രൂപ , രണ്ടാം സമ്മാനം 2001 രൂപ,)

🔴 പൂക്കള മത്സരം

(രാവിലെ 7 മണിക്ക് ആരംഭിക്കും )

മത്സരങ്ങൾ

തേങ്ങ ചിരണ്ടൽ, കോഴിപിടുത്തം, നിധി കണ്ടെത്തൽ, സൂചിയിൽ നൂല് കോർക്കൽ, കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മെഴുകുതിരി കത്തിച്ചോട്ടം, സ്പൂൺ റൈസ്, ചുടുകട്ട പിടുത്തം, മിട്ടായി പൊറുക്കൽ, ബലൂൺ പൊട്ടിക്കൽ,ബോൾഷൂട്ട്, ബൈക്ക് സ്ലോ റൈസ്, സുന്ദരിക്ക് പൊട്ടു തൊടൽ, ചാക്കിൽ ഓട്ടം, കട്ട നടത്തം, വാലുപറി…..

എല്ലാവർക്കും ഓണസദ്യ ഉണ്ടായിരിക്കും

☎️ കൂടതൽ വിവരങ്ങൾക്ക്:

96455 52233, 9539929206

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

‘ ഓണ സമൃദ്ധി 2023’ കർഷക ചന്ത ആരംഭിച്ചു

കോടഞ്ചേരി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഴം പച്ചക്കറി ചന്തയുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.2023 – 24 വിപണി ഇടപെടൽ പദ്ധതി പ്രകാരം സംഘടിപ്പിക്കുന്ന ഓണ വിപണിയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ വിലയെക്കാൾ 10 %അധികം വില നൽകി സംഭരിച്ച് 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ്. ഹോർട്ടി കോർപ്പ് മുഖേന സംഭരിക്കുന്ന പച്ചക്കറികളും നാടൻ പച്ചക്കറികളും ഉൾപ്പെടുത്തി ഇന്ന് മുതൽ 28 വരെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു.

കർഷകരുടെ നാടൻ ഉത്പന്നങ്ങളായ പഴങ്ങൾ, വിവിധതരം പച്ചക്കറികൾ, കപ്പ, തേൻ, വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എല്ലാം ചന്തയിൽ ലഭ്യമാണ്.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

വ്യാപാരി വ്യവസായി ഏകോപനസമിതി  ഓണസദ്യ സംഘടിപ്പിച്ചു

കോടഞ്ചേരി :വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂണിറ്റ് ഓണാസദ്യ നടത്തി. സഹോദര്യവും കൂട്ടായ്മ യും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, വ്യാപാരികൾ,കുടുംബാംഗങ്ങൾ, കടകളിലെ ജീവനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിങ്ങനെ 600 ഓളം ആളുകൾക്ക് കോടഞ്ചേരി KH ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണസദ്യ ഒരുക്കിയത്.

യൂണിറ്റ് പ്രസിഡന്റ്‌ റോബർട്ട്‌ അറക്കൽ, ജനറൽ സെക്രട്ടറി സി. ജെ ടെന്നിസൺ ചാത്തംകണ്ടം, ഷെല്ലി ചാക്കോ, ഷൈസു ജോൺ, പോൾസൺ അറക്കൽ, റോയി തോമസ്, സന്തോഷ്‌ സെബാസ്റ്റ്യൽ എന്നിവർ നേതൃത്വം നൽകി.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ മാർബേസിൽ സാരീസ് & റെഡിമെയ്‌ഡ്‌സ് കോടഞ്ചേരി. എല്ലാവിധ വസ്ത്രങ്ങളും ലഭ്യമാണ്.

മാർബേസിൽ സാരീസ് & റെഡി മെയ്ഡ്സ്, കോടഞ്ചേരി

ചെറിയ വിലയിൽ വലിയ സെലക്ഷൻ.

മലയോരമേഖലയുടെ അഭിരുചിക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ

❇️ കമ്പനികളിൽ നിന്ന് നേരിട്ട് ക്യാഷ് പർച്ചേയ്സ് ചെയ്യുന്നതിനാൽ വില കുറച്ച് നൽകാൻ സാധിക്കുന്നു.

✴️ 39 വർഷത്തെ പ്രവർത്തി പരിചയം ഉള്ളതു കൊണ്ട് ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ഉപഭോക്താവിലേക്ക് എത്തിക്കാൻ സാധിക്കുന്നു.

വേഗം കടന്ന് വരൂ…. പർച്ചേസ്സ് ചെയ്യൂ….

️ ഈ ഒണം അടിപൊളി ആക്കാം.

✨ എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

️ ഈ ഓണം മാർബേസിലിനൊപ്പം

മാർബേസിൽ സാരീസ് & റെഡി മെയ്ഡ്സ്, കോടഞ്ചേരി

9447324723

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

സെൻറ് മേരീസ്ഇംഗ്ലീഷ് മീഡിയം സ്കൂൾ- ഭക്ഷ്യകിറ്റ് വിതരണം നടത്തി

കോടഞ്ചേരി:സെൻറ് മേരീസ്ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ നിന്നും സമാഹരിച്ച ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ നിർവഹിച്ചു സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ ചടങ്ങിന് അധ്യക്ഷതവഹിച്ചു വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ , വാർഡ് മെമ്പർ ലിസി ചാക്കോ മറ്റു ഭരണ സമിതി അംഗങ്ങൾ അധ്യാപകരായ ഷിജോ ജോൺ ജിസി പി ജോസഫ് , സിസ്റ്റർ ജിസ്മി, കാതറിൻ മരിയ ബിജു ,ജറിൻ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

കെ.എച്ച് ക്ലബ് ഓണക്കിറ്റ് വിതരണം ചെയ്തു

കോടഞ്ചേരി : കോടഞ്ചേരി കെ.എച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിലെ അർഹരായ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കിറ്റുകൾ നൽകിയത്.

ക്ലബ് പ്രസിഡന്റ് സി. ജെ ടെന്നിസൺ ചാത്തം കണ്ടം സ്കൂൾ ഹെഡ്മിസ്ട്രസിന് ജിമോൾ കെയ്ക്ക് കിറ്റുകൾ കൈമാറി. ക്ലബ്ബ് ഭാരവാഹികളായ ഷൈസു ജോൺ, സന്തോഷ് സെബാസ്റ്റ്യൻ,ഷെല്ലി ചാക്കോ, പോൾസൺ അറയ്ക്കൽ, റോബർട്ട് അറക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ പഞ്ചമി ടെക്സ്റ്റൈൽസ് ആൻഡ് റെഡിമെയ്ഡ്സ്, കോടഞ്ചേരി.

വമ്പിച്ച ആദായ വില്പന

പഞ്ചമി ടെക്സ്റ്റൈൽസ് ഓണത്തോട് അനുബന്ധിച്ച് എല്ലാവിധ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും 5% മുതൽ 50% ഡിസ്കൗണ്ട് നൽകുന്നു. ഈ പൊന്നോണം പഞ്ചമിയോടൊപ്പം ആഘോഷിക്കു…. വമ്പിച്ച ഓഫറിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ സ്വന്തമാക്കു….
27 ഞായർ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.

പഞ്ചമി ടെക്സ്റ്റൈൽസ് & റെഡിമെയ്ഡ്സ് കോടഞ്ചേരി

ഫോൺ:9447632670

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ- നല്ലോണം നൽകി വിദ്യാർത്ഥികൾ മാതൃകയായി

“നൽകാം നല്ലോണം” എന്ന പദ്ധതിയുടെ ഭാഗമായി വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും രക്ഷാകർതൃ സമിതിയും, അധ്യാപകരും സംയുക്തമായി ഓണനാളിന്റെ കരുതലിന്റെ ഭാഗമായി അവശ്യഭക്ഷണ കിറ്റുകൾ കൈമാറി.

‘തൃപ്പാദം ‘ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിലെ മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് വേണ്ടിയാണ് പ്രസ്തുത ഭക്ഷണ കിറ്റുകൾ ഏവരും ചേർന്ന് ശേഖരിച്ചത്. സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി, ഹെഡ്മിസ്ട്രെസ് സി മെൽവിൻ എസ് ഐ സി, പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, അദ്ധ്യാപകർ, ലീഡേഴ്സ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് റീഹാബിലിറ്റേഷൻ സെന്റർ രക്ഷാധികാരി സി.മേരി കാഞ്ചനക്ക് അവശ്യസാധനങ്ങൾ കൈമാറി.

പ്രസ്തുത ശേഖരത്തിലേക്കുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സഹകരണം ഓണാഘോഷത്തെ മികവുറ്റതാക്കി.

മാനേജ്‌മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, സ്റ്റാഫ് സെക്രട്ടറി സി. മരിയ തെരേസ്, ഹൈസ്കൂൾ ഹയർ സെക്കന്ററി അധ്യാപകർ, അനധ്യാപകർ, വിവിധ സംഘടനാ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ കലവറ ഫർണിച്ചർ ആൻഡ് ഹോം അപ്ലയൻസസ്, കോടഞ്ചേരി.


കലവറയിൽ ഓണം ഓഫർ: സമ്മാനപ്പെരുമഴ.

✨ഇരുനിലകളിലായി വിപുലീകരിച്ച കോടഞ്ചേരിയിലെ ഏറ്റവും വലിയ ഷോറൂം..✨

2000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേഴ്സിനും ഉറപ്പായ സമ്മാനങ്ങൾ..

2500 രൂപ വരെ പഴയ വീട്ടുപകരണങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ

ബജാജ് ഫിൻസേർവ് സൗകര്യം ലഭ്യമാണ്..

കലവറ, ഫർണിച്ചർ ആൻഡ് ഹോം അപ്ലയൻസസ്.
കെഎസ്ഇബി ഓഫീസിന് എതിർവശം

കോടഞ്ചേരി
960 5544 220

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

പൂക്കള മത്സരം ഞായറാഴ്ച കോടഞ്ചേരിയിൽ

കോടഞ്ചേരി: കോടഞ്ചേരി യങ് ലയൺസ് സ്പോർട്സ് ക്ലബ്ബും ചാരുത ക്രിയേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം 27 ഞായറാഴ്ച രാവിലെ 9 മണിക്ക് യങ് ലയൺസ് സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. ഒന്നാം സമ്മാനം 3001 രൂപയും, രണ്ടാം സമ്മാനം 2001 രൂപയും, മൂന്നാം സമ്മാനം 1001 രൂപയും സമ്മാനമായി നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 200 രൂപ.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9656636090.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ കെ വി ആർ ഹ്യുണ്ടായി കോടഞ്ചേരി..

ഓണ സമ്മാനമായി കെ വി ആർ ഹ്യുണ്ടായി കോടഞ്ചേരിയിൽ

ഓണപ്പുലരിയെ വരവേൽക്കാൻ കോടഞ്ചേരിയുടെ മണ്ണിലേക്ക് ആദ്യമായി ഒരു കാർ ഷോറൂം..

KVR Hyundai ഷോറൂം കോടഞ്ചേരിയിൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു.

♂ വിപുലമായ കാർ ശേഖരം.
⚧ ഏറ്റവും പുതിയ മോഡൽ കാറുകളുടെ ബുക്കിങ്ങും ഡെലിവറിയും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

KVR Hyundai,
Near Smile Dental Care,
H3 Complex
Kodanchery.

Phone: : 8943999907

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ പ്യൂരിറ്റി വാട്ടർ ക്ലിനിക് , മുക്കം.

നിറവ്യത്യാസമില്ലാത്ത എല്ലാ വെള്ളവും ശുദ്ധമാണെന്ന് കരുതല്ലേ…
നമ്മുടെ വീട്ടിലെ വെള്ളം ഒരു തവണയെങ്കിലും ഗവണ്മെന്റ് അംഗീകൃത ലാബിൽ നിന്നും ടെസ്റ്റ് ചെയ്ത് പരിശുദ്ധമാണെന്ന് ഉറപ്പു വരുത്തണം

PURITY WATER ക്ലിനിക്
KSEB ക്ക് സമീപം, PC റോഡ്, മുക്കം – കോഴിക്കോട്
Mob : +91 95 44 33 6002, +91 9846 394 194

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ അമല സിൽക്ക് ഹൗസ് , കോടഞ്ചേരി:

അമല സിൽക്ക് ഹൗസ് , കോടഞ്ചേരി

ഏറ്റവും പുതിയ സെലക്ഷൻ..
ഏറ്റവും കുറഞ്ഞ വിലയിൽ..

‍♀️ഈ പൊന്നോണം അമല സിൽക്ക് ഹൗസിനൊപ്പം…

ഓണം പ്രമാണിച്ച് ഓഗസ്റ്റ് 27 ന് ഞായറാഴ്ച കട തുറന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തന സമയം രാവിലെ 9 മണി മുതൽ രാത്രി 9 വരെ.

അമല സിൽക്ക് ഹൗസ്
▫️കെഎസ്ഇബി ഓഫീസിന് സമീപം
▪️കോടഞ്ചേരി
94478 46496

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

പാറമല അങ്കണ അങ്കണവാടിയിൽ ഓണാഘോഷ പരിപാടി നടത്തി.

കോടഞ്ചേരി പഞ്ചായത്തിലെ പാറമല അങ്കണ അങ്കണവാടിയിൽ ഓണാഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻറ് ചിന്ന അശോകൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിയാന സ് മെമ്പർ, 3 വാർഡിലെ മെമ്പർ സിസിലി ജേക്കബ് എന്നിവർ ആശംസയർപ്പിച്ചുതുടർന്ന് കുട്ടികളുടെയും വയോജനങ്ങളുടെയും ഓണപ്പാട്ടും ഓണകളികളും ഉണ്ടായിരുന്നു തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു വയോജനങൾ പ്രായം മറന്ന് കൊച്ചു കുട്ടികളുടെയൊപ്പം കളികളിലേർപ്പെട്ടു 3.30 ന് പരിപാടി അവസാനിച്ചു.

*K̊ ✿єꪗ Ǹe̤®*

*** ***** *** ***** *** 

ഓണാശംസകളോടെ സിയോൺ ഓപ്ടിക്കൽസ് , കോടഞ്ചേരി:

നിറമുള്ള കാഴ്ചകൾ….
അതും കൂടുതൽ തെളിമയോടെ….

️Zion Opticals
▪️Computerised eye clinic and contact lens
▪️K O D N C H E R Y, 9946 392 799, 9964 656 273

നല്ല കാഴ്ചകൾക്കായി സിയോൺ ഒപ്റ്റിക്കൽസിൽ എല്ലാ ദിവസവും സൗജന്യ കാഴ്ച പരിശോധന (Qualified Optometrist)

എല്ലാവിധ ബ്രാൻഡഡ് ഫ്രെയിമുകളും ലെൻസുകളും കുറഞ്ഞ നിരക്കിൽ

കോൺടാക്ട് ലെൻസ് ലഭ്യമാണ്

കണ്ണടകൾക്കായി ഫിറ്റിംഗ് റിപ്പയറിങ് സെക്ഷൻ

ഒപ്ടിക്കൽ സേവനരംഗത്ത് 20 വർഷത്തെ സേവന പാരമ്പര്യം

ആധുനിക ടെക്നോളജി,ഏറ്റവും മികച്ച ക്വാളിറ്റി

കണ്ണടകൾക്ക് 5% മുതൽ 30% വരെ വില കിഴിവ്

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ പിങ്ക് ബൊട്ടിക്ക് , കോടഞ്ചേരി:

ഈ ഓണക്കാലം പിങ്കിനോടൊപ്പം ️

സമൃദ്ധിയുടെ ഈ ഓണക്കാലം പിങ്ക് നിങ്ങൾക്കായി ഒരുക്കുന്നു..
ഓണക്കോടിയില്ലാതെ ഓണമില്ല. ഗുണമേന്മയുള്ള തുണിത്തരങ്ങൾ ഏറ്റവും കുറഞ്ഞവിലയിൽ

സ്വന്തമാക്കുവാൻ ആദ്യദിനങ്ങളിൽ തന്നെ ഷോറൂം സന്ദർശിക്കുക.

Pink Wear Your Dream CHURIDAR BOUTIQUE ഈങ്ങാപ്പുഴ& കോടഞ്ചേരി

ഗുണമേന്മയുള്ള തുണിത്തരങ്ങൾ മില്ലുകളിൽ നിന്നും പ്രൊഡക്ഷൻ യൂണിറ്റുകളിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് നിങ്ങളുടെ കൈകളിലേക്ക്

Pink Wear Your Dream CHURIDAR BOUTIQUE
Mob: 7012871429

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷവും പൂക്കള മത്സരവും നടത്തി.

ആനക്കാംപൊയിൽ:മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളും പ്രകൃതിജന്യ പാഴ്വസ്തുക്കളും ഉപയോഗിച്ച് സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ തയ്യാറാക്കിയ പൂക്കളങ്ങൾ അനുഭവമായിരുന്നു വിധികർത്താക്കളെ വിസ്മയിപ്പിച്ചുകൊണ്ട് ചന്ദ്രയാന്റെ ചരിത്ര വിജയവും ലിംഗസമത്വവും മതമൈത്രിയും അതിൽ പ്രത്യേകം ശ്രദ്ധയാകർഷിച്ചു കാർഷിക സമൃദ്ധിയുടെ ആഘോഷമായ ഓണപരിപാടിയിൽ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച മികച്ച കർഷകരെ ആദരിക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണ്ണലത ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡൻറ് ശ്രീ.ബെന്നി ആനക്കല്ലേൽആശംസയർപ്പിച്ചു.. ശ്രീ . ഡൊമിനിക് മണ്ണി കുശുമ്പിൽ ക്യഷി യെക്കുറിച്ച് തൻ്റെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.വിവിധയിനംകലാപരിപാടികളും, മത്സരങ്ങളും,ഓണസദ്യയും ഓണതനിമ വിളിച്ചോതുന്നവയായിരുന്നു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

ഓണാശംസകളോടെ നെല്ലിക്കുന്നേൽ എർത്ത്മൂവേഴ്സ് , കോടഞ്ചേരി:

നെല്ലിക്കുന്നേൽ  എർത്ത്മൂവേഴ്സ്

കോടഞ്ചേരി , പുതുപ്പാടി.

9961108933,9446955971,7012363873

JCB

ഹിറ്റാച്ചി

ബ്രേക്കർ

ടിപ്പർ

എന്നിവയുടെ പ്രവർത്തനം ന്യായമായ നിരക്കിൽ നിങ്ങൾക്ക് ലഭിക്കും…

കരിങ്കല്ല്,

എം -സാന്റ്,

മിറ്റിൽ,

മണ്ണ്

എന്നിവ മിതമായ നിരക്കിൽ സൈറ്റിൽ ഇറക്കി കൊടുക്കുന്നു.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടത്തി.

മലയാളികളെ ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ മനുഷ്യരെ ഒരുമിപ്പിക്കുന്ന ദേശീയോത്സവമായ ഓണം ഇത്തവണ ഹൃദയ സമന്വയത്തിൻ്റെ ആത്മീയത പകർന്നു നൽകുന്നതായി മാറി.

സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ,അദ്ധ്യാപകർ തുടങ്ങിയവർഒരുമയുടെ സന്ദേശം പകർന്ന് നൽകിക്കൊണ്ട് സ്കൂളിൽ വരാൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ കൂട്ടുകാരുടെയും,ഒരു പറ്റം വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിച്ചു.ഓണപ്പാട്ടുകൾ പാടി,ഓണക്കോടി,ഓണക്കിറ്റുകൾ എന്നിവ നൽകി അവരിൽ കരുതലിൻ്റെ പുഞ്ചിരി വിടർത്തി ഹൃദയത്തോട് ചേർത്ത് നിർത്തി.കൂടാതെ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് ഭാരവാഹികൾക്ക് ഈ മാസത്തെ പ്രവർത്തന ഫണ്ട് കൈമാറി.

ഓണം പൊന്നോണം – 2023 പൂക്കളം,ഓണക്കളികൾ,വടംവലി,ഓണപ്പാട്ട്,നാസിക് ഡോൾ മേളം,പായസ വിതരണം തുടങ്ങിയവ ആഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി.

സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ വിൽസൺ ജോർജ് ഓണ സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ ആശംസകൾ നേർന്നു.അദ്ധ്യാപകർ പി.ടി.എ പ്രതിനിധികൾ എന്നിവർ സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഏറ്റെടുത്ത് നടത്തി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ സി,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് തുടങ്ങിയവർ ഭിന്നശേഷി സൗഹൃദ -പെയിൻ & പാലിയേറ്റീവ് ഫണ്ട് സമാഹരണ പരിപാടികൾക്ക് നേതൃത്വം നൽകി.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂളിൽ വർണാഭമായ രീതിയിൽ ഓണം ആഘോഷിച്ചു.

ഏഴാം ക്ലാസിലെ മിസ്ഹബ് മാവേലിയായി എത്തി എല്ലാവരേയും അഭിസംബോധന ചെയ്തു. കുട്ടികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂക്കളം ഒരുക്കി.സ്കൂൾ മാനേജർ റവ.ഫാ. ജോസ് പെണ്ണാപറമ്പിൽ , പിടിഎ പ്രസിഡണ്ട് ശ്രീമതി ബിൽബി ജോഷി, പി.റ്റി എ അംഗങ്ങൾ, രക്ഷകർത്താക്കൾ, ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നതിനായി കുട്ടികൾക്കായി വടംവലി ഉൾപ്പെടെ നിരവധി ഓണാഘോഷ പരുപാടികൾ നടത്തി. പിടിഎയുടെ നേതൃത്വത്തിൽ വിപുലമായ ഓണ സദ്യയും നൽകി.

K̊odancherry ✿ Ǹe̤ws®

*** ***** *** ***** ***

*** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/BdxVCKJ8FrgDq60YkId3J2

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©