കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണത്തിന് നാളെ തുടക്കമാവും
ഈ വർഷത്തെ എട്ടു നോമ്പിന് എല്ലാദിവസവും കാപ്പിപ്പൊടി അച്ഛൻ നേതൃത്വം നൽകുന്ന ധ്യാനം വൈകിട്ട് 5 മണി മുതൽ ഉണ്ടാവും.
കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് നാളെ തുടക്കമാവും.
2017 സെപ്റ്റംബർ എട്ടിനാണ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തെ താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. 2015 മുതൽ ആണ് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണം വളരെ വിപുലമായി ആഘോഷിക്കാൻ തുടങ്ങിയത്. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ ദേവാലയത്തിൽ ഇടതടവില്ലാതെ മുഴുവൻ സമയവും വിവിധ ശുശ്രൂഷകൾ നടക്കും.

ഈ വർഷത്തെ ഏട്ടു നോമ്പാചരണത്തോടനുബന്ധിച്ച് ഫാദർ ജോസഫ് പുത്തൻപുര (കാപ്പിപ്പൊടി അച്ഛൻ ),ഫാദർ ജോൺ വാഴപ്പനടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധ്യാനവും,കൂടാതെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടക്കും.
തിരുക്കർമ്മങ്ങൾ
2025 സെപ്‌തംബർ 1 തിങ്കൾ
രാവിലെ 6 ന് കൊടിയേറ്റ് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ റെക്ടർ മരിയൻ തീർത്ഥാടന കേന്ദ്രം, കോടഞ്ചേരി
6:15: വി. കുർബാന
11:00:വി. കുർബാന – ഫാ. ജോൺ വാഴനടിയിൽ
വൈകിട്ട് 4:00:വി. കുർബാന – ഫാ. ജോസഫ് പുത്തൻപുര
ഗാനശുശ്രൂഷ
ധ്യാനം ആരംഭിക്കുന്നു.
2025 സെപ്തംബർ 2 ചൊവ്വ
രാവിലെ 6:00 :വി. കുർബാന
11:00 :വി. കുർബാന
12:00: പ്രഭാഷണം
വൈകിട്ട് 5:00 :വി. കുർബാന, ഗാന ശുശ്രൂഷ – ധ്യാനം രണ്ടാം ദിവസം
2025 സെപ്‌തംബർ 3 ബുധൻ
രാവിലെ 6:00 :വി. കുർബാന
11:00 AM:വി. കുർബാന
12:00: പ്രഭാഷണം
വൈകിട്ട് 5:00 :വി. കുർബാന, ഗാന ശുശ്രൂഷ – ധ്യാനം മൂന്നാം ദിവസം
2025 സെപ്തംബർ 4 വ്യാഴം
രാവിലെ 6:00 :വി. കുർബാന
11:00 :വി. കുർബാന
12:00: പ്രഭാഷണം
വൈകിട്ട് 5:00 :വി. കുർബാന, ഗാന ശുശ്രൂഷ – ധ്യാനം നാലാം ദിവസം
2025 സെപ്‌തംബർ 5 വെള്ളി
രാവിലെ 6:00 :വി. കുർബാന
11:00 :വി. കുർബാന
12:00: ധ്യാനം
വൈകിട്ട് 5:00 :വി. കുർബാന, ഗാന ശുശ്രൂഷ – ധ്യാനം അഞ്ചാം ദിവസം
2025 സെപ്തംബർ 6 ശനി
രാവിലെ 6:00 :വി. കുർബാന
11:00 :വി. കുർബാന
12:00 ധ്യാനം
3:00ന് : കരുണക്കൊന്ത
വൈകിട്ട് 5:00 :വി. കുർബാന, ഗാന ശുശ്രൂഷ – ധ്യാനം ആറാം ദിവസം
2025 സെപ്തംബർ 7 ഞായർ
രാവിലെ 6:00 :വി. കുർബാന
11:00 :വി. കുർബാന
12:00: ധ്യാനം
വൈകിട്ട് 5:00 :വി. കുർബാന, ഗാന ശുശ്രൂഷ – ധ്യാനം ഏഴാം ദിവസം
2025 സെപ്‌തംബർ 8 തിങ്കൾ
രാവിലെ 6:00 :വി. കുർബാന- ഫാദർ ജോസഫ് പുത്തൻപുര.
10:00 ന് ആഘോഷമായ വി. കുർബാന
സമാപനം
നേർച്ച ഭക്ഷണം