കാലംപാറ തൂക്കുപാലം തകർന്നിട്ട് നാല് വർഷം

കോടഞ്ചേരി: കോടഞ്ചേരി കാലം പാറ തൂക്കുപാലം തകർന്നിട്ട് നാലുവർഷം പൂർത്തിയാകുന്നു. 2019 ൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഇരുവഞ്ഞി പുഴയിൽ കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം ആയിരുന്നു ഇത്.

ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് അന്നത്തെ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എം.സി കുര്യൻ കെ.എം മാണി മന്ത്രി ആയിരിക്കുമ്പോൾ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അനുവദിച്ച് നിർമ്മിച്ച ഈ തൂക്കുപാലം, 2019 ൽ ഉണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് കനത്ത മലവെള്ളപ്പാച്ചിലിൽ പ്ലാറ്റ്ഫോം പാളികൾ തകരുകയാണ് ഉണ്ടായത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പാലത്തിന്റെ പ്ലാറ്റ്ഫോം പാളികൾ ക്രമീകരിച്ച് ഇരുമ്പ് വടം വീണ്ടും കെട്ടിയാൽ സഞ്ചാരയോഗ്യമാക്കാം എന്നുള്ളതാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

മുണ്ടൂർ ഭാഗത്തുള്ള വിദ്യാർത്ഥികളും, പൊതുജനങ്ങളും ആനക്കാംപോയിലില്ലേക്കും, പുല്ലൂരാംപാറ, തിരുവമ്പാടി എന്നീ പ്രദേശങ്ങളിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാർഗമായിട്ടാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. 2012ൽ ആനക്കാംപൊയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഈ പാലത്തിലൂടെ എടുത്താണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഈ തൂക്കു പാലത്തിന്റെ പേര് ഉൾപ്പെടുത്താത്തതിൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പാലത്തിന്റെ പുനർനിർമാണത്തിന് തുക വകയിരുത്താൻ കഴിയുകയില്ല. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഈ തൂക്കുപാലം ഉൾപ്പെടുത്തി പാലത്തിന്റെ പുനർനിർമാണത്തിനുള്ള തുക എത്രയും പെട്ടെന്ന് വകയിരുത്തുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ
ഫേസ്ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ